Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​സി.​എ ഗേ​വ​ൽ...

കെ.​സി.​എ ഗേ​വ​ൽ ക്ല​ബ് ഇ​ൻ​ഡ​ക്ഷ​ൻ സെ​റി​മ​ണി

text_fields
bookmark_border
കെ.​സി.​എ ഗേ​വ​ൽ ക്ല​ബ് ഇ​ൻ​ഡ​ക്ഷ​ൻ സെ​റി​മ​ണി
cancel
camera_alt

കെ.​സി.​എ ഗേ​വ​ൽ ക്ല​ബ് ഇ​ൻ​ഡ​ക്ഷ​ൻ സെ​റി​മ​ണി​യി​ൽ​നി​ന്ന്

മ​നാ​മ: കെ.​സി.​എ ഗേ​വ​ൽ ക്ല​ബി​ന് തു​ട​ക്കം കു​റി​ച്ചു. കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങോ​ടെ​യാ​ണ് ക്ല​ബി​ന് തു​ട​ക്ക​മാ​യ​ത്. അം​ഗ​ങ്ങ​ളോ​ടൊ​പ്പം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഗേ​വ​ൽ​സ് ക്ല​ബ് 2008ൽ ​ആ​രം​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡ്-19 കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

അ​തി​ഥി​ക​ളെ​യും കു​ട്ടി​ക​ളെ​യും ക്ല​ബ് കൗ​ൺ​സി​ല​ർ ലി​യോ ജോ​സ​ഫ് സ്വാ​ഗ​തം ചെ​യ്തു. ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളെ കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ് അ​ഭി​ന​ന്ദി​ച്ചു.

ഡി​വി​ഷ​ൻ സി ​ഡ​യ​റ​ക്ട​ർ ഡി.​ടി.​എം സു​ഷ​മ അ​നി​ൽ​കു​മാ​ർ ഗു​പ്ത ഗേ​വ​ൽ​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സ​ത്യ​പ്ര​തി​ജ​വൊ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ക്ല​ബ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡി.​ടി.​എം അ​ഹ​മ്മ​ദ് റി​സ്‌​വി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​സി​ഡ​ന്റ് സ്റ്റീ​വ് ബി​ജോ​യ് അ​ധ്യ​ക്ഷ​നാ​യ പു​തി​യ എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ഭ​ര​ണ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

ക്ലെ​യ​ർ തെ​രേ​സ ജി​യോ (വി.​പി എ​ജു​ക്കേ​ഷ​ൻ), ജോ​ഷ്വ വ​ർ​ഗീ​സ് ബാ​ബു (വി.​പി മെം​ബ​ർ​ഷി​പ്), സാ​വ​ന്ന എ​ൽ​സ ജി​ബി (വി.​പി പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ്), ലൂ​യി​സ് സ​ജി (സെ​ക്ര​ട്ട​റി), ഇ​ഷാ​ൻ സി​ങ് (ട്ര​ഷ​റ​ർ), ജോ​ഷ്വ ജെ​യ്‌​മി (സെ​ർ​ജ​ന്റ് അ​റ്റ് ആം​സ്) എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, മു​ൻ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ എ​ന്നി​വ​ർ പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ​യും അം​ഗ​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു. ഗേ​വ​ൽ​സ് ക്ല​ബ് ജോ​യ​ന്റ് കൗ​ൺ​സി​ല​ർ സി​മി ലി​യോ, കെ.​സി.​എ ട്ര​ഷ​റ​ർ അ​ശോ​ക് മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ഗേ​വ​ൽ​സ് ക്ല​ബ് സെ​ഷ​ൻ മീ​റ്റി​ങ്ങി​ൽ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. എ​ല്ലാ മാ​സ​വും ര​ണ്ട്, നാ​ല് വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച ര​ണ്ട് മു​ത​ൽ നാ​ലു​വ​രെ മീ​റ്റി​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു കൗ​ൺ​സി​ല​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും ബ​ന്ധ​പ്പെ​ടു​ക: ലി​യോ ജോ​സ​ഫ്, ഗേ​വ​ൽ ക്ല​ബ് കൗ​ൺ​സി​ല​ർ-39207951.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.KCA Gavel Club
News Summary - KCA Gavel Club Induction Ceremony
Next Story