കെ.സി.എ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഡിസ്കവർ ഇസ്ലാമുമായി ചേർന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് റോയ് സി. ആന്റണി അധ്യക്ഷത വഹിച്ചു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. ഡിസ്കവർ ഇസ്ലാം ഔട്ട് റീച്ച് മാനേജർ മുഹമ്മദ് സുഹൈർ, കോഓഡിനേറ്റർമാരായ യൂസുഫലി, ഫൈസൽ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കെ.സി.ഇ.സി പ്രസിഡന്റ് ഫാ. ദിലീപ് ഡേവിസൺ, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾ ദാസ് തോമസ്, ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കാൻസർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, കിംസ് ഹെൽത്ത് ഗ്രൂപ് സി.ഒ.ഒ. താരിഖ് നജീബ്, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സിംസ് പ്രസിഡന്റ് ബിജു ജോസഫ്, ജനറൽ സെക്രട്ടറി ജോയ് പോളി, ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, പ്രതിഭാ നേതാക്കളായ ജോയി വെട്ടിയാടൻ, പ്രദീപ് പത്തേരി, സംസ്കൃതി ജനറൽ സെക്രട്ടറി റിതിൻ രാജ്, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, കോഴിക്കോട് പ്രവാസി ഫോറം ജനറൽ സെക്രട്ടറി
ജ്യോതിഷ് പണിക്കർ, മഹാത്മാ ഗാന്ധി കൾചറല് കോണ്ഗ്രസ് പ്രസിഡന്റ് എബി തോമസ്, ജമാൽ ഇരിങ്ങൽ നദ്വി, ഷെമിലി പി. ജോൺ, ദീപക് മേനോൻ, യു.കെ. അനിൽ, അനസ് റഹീം, അൻവർ, മുഹമ്മദ് അലി, അബ്ബാസ് സൈത്, നൈല, മോനി ഒടി കണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.