കെ.സി.എ-ഐ.ഐ.പി.എ സമ്മർ ക്യാമ്പ് ‘പരമ്പര 2024’ ജൂലൈ ഒന്നു മുതൽ
text_fieldsമനാമ: കേരള കാത്തലിക് അസോസിയേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിങ് ആർട്സും ചേർന്ന് പരമ്പര 2024 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നു മുതൽ തുടങ്ങുന്ന സമ്മർ ക്യാമ്പ് ആഗസ്റ്റ് 29ന് അവസാനിക്കും. പുതിയ വിഷയങ്ങളും വൈവിധ്യമാർന്ന സെഷനുകളും ഉൾപ്പെടുത്തിയിരിക്കുന്ന സമ്മർ ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. അവാർഡ് നേടിയ അധ്യാപകനും സാംസ്കാരിക അംബാസഡറും പ്രശസ്ത കലാകാരനുമായ അക്ഷോഭ്യ ഭരദ്വാജ് ആണ് ക്യാമ്പ് ഡയറക്ടർ. ആകാശവാണിയിലെ ഗ്രേഡ് ആർട്ടിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനുമായ ഐ.ഐ.പി.എയുടെ പ്രിൻസിപ്പൽ ഡോ. ജി. ബാബുവാണ് ക്യാമ്പ് നിയന്ത്രിക്കുന്നത്. ഐ.ഐ.പി.എ ചെയർമാൻ അമ്പിളിക്കുട്ടന്റെ സാന്നിധ്യം കുട്ടികൾക്ക് പ്രചോദനമാകും. സ്വയം പ്രതിരോധം, വ്യക്തിത്വ വികസനം, ഫോട്ടോഗ്രഫി, മ്യൂസിക്, ക്ലാസിക്കൽ നൃത്ത രൂപങ്ങൾ, ആർട്ട് & ക്രാഫ്റ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കം നിരവധി സെഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 5 വയസ്സു മുതൽ 17 വയസ്സു വരെയുള്ള കുട്ടികൾക്ക് സമ്മർ ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെയാണ് ക്യാമ്പ് സമയം. ഗതാഗത സൗകര്യം ലഭ്യമാണ്. പങ്കെടുക്കുന്ന കുട്ടികളുടെ പ്രകടനങ്ങൾ ഉൾപ്പെടുന്ന ഗ്രാൻഡ് ഫിനാലെയോടെ പരമ്പര 2024 സമാപിക്കും. വിശദവിവരങ്ങൾക്ക് 36446223, 36268208,38980680,39947400 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.