കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ-2023 ഗ്രാൻഡ് ഫിനാലെ
text_fieldsമനാമ: കേരള കാത്തലിക് അസോസിയേഷന്റെ കുട്ടികൾക്കായുള്ള കല, സാഹിത്യ സാംസ്കാരികോത്സവം, ബി.എഫ്.സി-കെ.സി.എ ദ ഇന്ത്യൻ ടാലന്റ് സ്കാൻ 2023 ഗ്രാൻഡ് ഫിനാലെ കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടന്നു.
സിനി ആർട്ടിസ്റ്റും മോഡലുമായ അഞ്ജു മേരി തോമസ് മുഖ്യാതിഥിയായിരുന്നു. മത്സരങ്ങളിൽ 800ലധികം കുട്ടികൾ പങ്കെടുത്തു. കുട്ടികളെ അഞ്ച് പ്രായ വിഭാഗങ്ങളായി തിരിച്ച് 150ലധികം ഇനങ്ങൾ ഉണ്ടായിരുന്നു. ആറ് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ടീം ഇനങ്ങളെ ജൂനിയർ, സീനിയർ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ബി.എഫ്.സി ബാങ്കിങ് റിലേഷൻസ് ഹെഡ് ആൻഡ് റെമിറ്റൻസ് സർവിസ് മാനേജർ സാജു രാജൻ, പ്ലാറ്റിനം സ്പോൺസർ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഡയറക്ടർ ഷേർലി ആന്റണി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കെ.സി.എ ആക്ടിങ് പ്രസിഡന്റ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. ടാലന്റ് സ്കാനിനെ കുറിച്ച് ടാലന്റ് സ്കാൻ ചെയർമാൻ റോയ് സി. ആന്റണി സംസാരിച്ചു. ടാലന്റ് സ്കാൻ വൈസ് ചെയർമാൻ വർഗീസ് ജോസഫ്, കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ എന്നിവർ സംസാരിച്ചു. ടാലന്റ് സ്കാൻ വൈസ് ചെയർമാൻ ലിയോ ജോസഫ് നന്ദി പറഞ്ഞു.
ടൈറ്റിൽ സ്പോൺസർ ബി.എഫ്.സി, പ്ലാറ്റിനം സ്പോൺസർ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ്, ഗോൾഡ് സ്പോൺസർമാരായ ഷിഫ അൽ ജസീറ ഹോസ്പിറ്റൽ, എപ്സൺ/ ഐ പോയന്റ്, മീഡിയ പാർട്ണർമാരായ ഗൾഫ് ഡെയ്ലി ന്യൂസ്, ഗൾഫ് മാധ്യമം, റേഡിയോ പാർട്ണർ റേഡിയോ കേരള എ.എം പ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.
ടാലന്റ് സ്കാൻ ചെയർമാൻ, വൈസ് ചെയർമാൻമാർ, ടാലന്റ് സ്കാൻ കമ്മിറ്റി അംഗങ്ങൾ, വിധികർത്താക്കൾ എന്നിവരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.
കെ.സി.എ ഹാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ടൈറ്റിൽ ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.മികച്ച നൃത്ത അധ്യാപക അവാർഡിന് കെ. പ്രശാന്തും മികച്ച സംഗീത അധ്യാപക അവാർഡിന് പ്രജോദ് കൃഷ്ണയും അർഹരായി.ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത സ്കൂളുകൾക്കുള്ള ട്രോഫിയും ഗ്രേഡ് പോയന്റുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സ്കൂളും (വിജയി), ഏഷ്യൻ സ്കൂളും (ഫസ്റ്റ് റണ്ണറപ്പ്) കരസ്ഥമാക്കി.
എല്ലാ ഗ്രൂപ്പുകളിലുമായി 150ഓളം മത്സര ഇനങ്ങളിലായി 3000ത്തിലധികം ഇവന്റ് രജിസ്ട്രേഷനുകൾ നടന്നതായി ടാലന്റ് സ്കാൻ ചെയർമാൻ റോയ് സി. ആന്റണി അറിയിച്ചു.ഗ്രാൻഡ് ഫിനാലെയിൽ 750ലധികം ട്രോഫികൾ വിതരണം ചെയ്തു. വിജയികളുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.