കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ വിജയികൾ
text_fieldsസംവൃത് സതീഷ്,അദ്വൈത് അനിൽകുമാർ, ജോസഫ്ജോ ലോബ്,അദ്വിക് കൃഷ്ണ, ഇഷാൻ കൃഷ്ണ സുനിൽ,അദിതി,
മിഹിക ബാമന്യ, അമിത് വിനു, ആരാധ്യ, സഹസ്രസായി സുജ ആനന്ദ്, ശ്രേയ റെയ്ച്ചൽ,ഹമദാൻ ബിൻ നിഷാദ്
മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ കലോത്സവത്തിൽ വെള്ളിയാഴ്ച നടന്ന വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗം സംഘഗാനത്തിൽ ഡാഫോഡിൽസ് ഒന്നാം സ്ഥാനം നേടി. ഗ്രൂപ് 4 ആൺകുട്ടികളുടെ ലളിത ഗാനത്തിൽ (മലയാളം) സംവൃത് സതീഷ്, അദ്വൈത് അനിൽകുമാർ, ജോസഫ് ലോബ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ജൂനിയർ വിഭാഗം സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ഡാഫോഡിൽസ്, സീനിയർ വിഭാഗം സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ അമൃതവർഷിണി ആന്റ് ടീം
സീനിയർ വിഭാഗം സംഘഗാനത്തിൽ അമൃതവർഷിണി, ടീം ഹാർമണി, പൂർണശ്രീ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഗ്രൂപ് 1 വെസ്റ്റേൺ ഡാൻസിൽ അദ്വിക് കൃഷ്ണ ഒന്നാം സ്ഥാനവും ഇഷാൻ കൃഷ്ണ സുനിൽ രണ്ടാം സ്ഥാനവും അദിതി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഗ്രൂപ് 2 വെസ്റ്റേൺ ഡാൻസിൽ മിഹിക ബാമന്യ, അമിത് വിനു, ആരാധ്യ ജിജേഷ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി.
സീനിയർ വിഭാഗം സംഘഗാനത്തിൽ രണ്ടാം സ്ഥാനം നേടിയ ടീം ഹാർമണി, സീനിയർ വിഭാഗം സംഘഗാനത്തിൽ മൂന്നാം സ്ഥാനം നേടിയ പൂർണശ്രീ ആന്റ് ടീം
ഗ്രൂപ് 3 വെസ്റ്റേൺ ഡാൻസിൽ സഹസ്ര സായി സുജ ആനന്ദ് ഒന്നാം സ്ഥാനവും ശ്രേയ റെയ്ച്ചൽ ഷാജി രണ്ടാം സ്ഥാനവും ഹമദാൻ ബിൻ നിഷാദ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗം മൈം മത്സരത്തിൽ റിഥമിക് തണ്ടേർസ് ഒന്നാം സ്ഥാനവും സമുദ്ര രണ്ടാം സ്ഥാനവും ദി അൺ ടച്ചബിൾസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സീനിയർ വിഭാഗം അറബിക് ഡാൻസിൽ എർബി ഒന്നാം സ്ഥാനവും റിഥമിക് തണ്ടേർസ് രണ്ടാം സ്ഥാനവും നേടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.