കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് 19 മുതൽ
text_fieldsമനാമ: കെ.സി.എ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഈമാസം 19 മുതൽ സെഗയ്യയിലെ കെ.സി.എ ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റ് ഉദ്ഘാടനം 19ന് വൈകീട്ട് 7.30ന് നടക്കുമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി കെ.പി. ജോസ് ടൂർണമെന്റ് ചെയർമാനായും രഞ്ജി മാത്യുവും സിബി കൈതാരത്തും വൈസ് ചെയർമാന്മാരായും സിജി ഫിലിപ്പ് ഇവന്റ് കോഓഡിനേറ്ററായും ടൂർണമെന്റ് കമ്മിറ്റി രൂപവത്കരിച്ചെന്ന് കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങളായി കെ.സി.എ വോളിബാൾ ടൂർണമെന്റ് നടത്തിവരുന്നു. വിവിധ ബഹ്റൈൻ വോളിബാൾ ക്ലബുകളും മറ്റ് ക്ലബ്/അസോസിയേഷൻ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും.വിവിധ രാജ്യങ്ങളിൽനിന്നുള്ള വോളിബാൾ ടീമുകളെയും പ്രതീക്ഷിക്കുന്നുണ്ട്. വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകും. ട്രോഫികൾക്കു പുറമെ വിജയികൾക്ക് 1000 ഡോളറും റണ്ണേഴ്സ്അപ്പിന് 500 ഡോളറും സമ്മാനമായി ലഭിക്കും. ടൂർണമെന്റിനോടനുബന്ധിച്ച് വനിത വോളിബാൾ മത്സരങ്ങളും നടക്കും.
ടൂർണമെന്റിൽ കുറഞ്ഞത് എട്ടു ടീമുകളുണ്ടാകും. അത് രണ്ടു പൂളുകളായി തിരിച്ച് ആദ്യ റൗണ്ടിൽ ലീഗ് മത്സരങ്ങൾ കളിക്കും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ടു ടീമുകൾ മറ്റ് പൂളിൽ നിന്നുള്ള വിജയികൾക്കെതിരെ സെമി ഫൈനൽ ലൈനപ്പ് ഉണ്ടാക്കും. രജിസ്ട്രേഷൻ ഫീസ് 40 ദീനാറായിരിക്കും. എല്ലാ ദിവസവും വൈകീട്ട് 7.30ന് കെ.സി.എ ഗ്രൗണ്ടിൽ മത്സരങ്ങൾ ആരംഭിക്കും.ടൂർണമെന്റ് ചെയർമാൻ കെ.പി. ജോസ്, കെ.സി.എ സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, ടൂർണമെന്റ് റഫറി സി.സി. അബ്ബാസ്, കെ.സി.എ വൈസ് പ്രസിഡന്റ് തോമസ് ജോൺ, ട്രഷറർ അശോക് മാത്യു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കെ.പി. ജോസ് -32091167, കായിക സെക്രട്ടറി വിനോദ് ഡാനിയൽ എന്നിവരുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.