കെ.സി.എ - ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ഒക്ടോബർ 19 മുതൽ
text_fieldsമനാമ: കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റിന് ഒക്ടോബർ 19 നു തുടക്കം കുറിക്കും. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയൽ, ഇന്റർനാഷനൽ വോളിബാൾ ടൂർണമെന്റ് ചെയർമാൻ കെ.പി. ജോസ്, വൈസ് ചെയർമാന്മാരായ രഞ്ജി മാത്യു, സിബി കൈതാരത്ത്, കൺവീനർ സിജി ഫിലിപ് എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. ടൂർണമെന്റ് മൂന്ന് ആഴ്ച നീണ്ടുനിൽക്കും. ഇന്റർനാഷനൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ബഹ്റൈൻ, പാക്കിസ്താൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസും, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റിയും അറിയിച്ചു. വിശദവിവരങ്ങൾക്ക് കെ.പി. ജോസ് - 32091167, വിനോദ് ഡാനിയേൽ- 3663 1795 എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.