കെ.സി.എ ഓണാഘോഷ പരിപാടികൾക്ക് തുടക്കം
text_fieldsകെ.സി.എ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങ്
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മഹാബലിയും വാമനനും പുലികളും താലപ്പൊലിയും അണിനിരന്ന ഘോഷയാത്ര കാണികൾക്ക് ദൃശ്യവിരുന്നായി. അനാഥരുടെ സംരക്ഷകൻ ഖലീൽ അൽ ദൈലാമി, കെ.സി.എ പ്രസിഡൻറ് റോയ് സി. ആന്റണി എന്നിവർ ചേർന്ന് പതാക ഉയർത്തി. കെ.സി.എ-വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടചടങ്ങിൽ പ്രസിഡൻറ് റോയ് സി. ആന്റണി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഖലീൽ അൽ ദൈലാമി, വിശിഷ്ടാതിഥി പ്രശസ്ത ചിത്രകാരൻ ഫ്രാൻസിസ് ആന്റണി കോടങ്കണ്ടത്ത്, കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, ഓണം പൊന്നോണം 2022 പ്രോഗാം ജനറൽ കൺവീനർ ഷിജു ജോൺ, ബിയോൺ മണി മാനേജർ ടോബി മാത്യു, ബി.എഫ്.സി മാനേജർ ആനന്ദ് നായർ എന്നിവർ സംസാരിച്ചു. കെ.സി.എ ആക്ടിങ് ജനറൽ സെക്രട്ടറി ജിൻസൺ പുതുശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് ജോഷി വിതയത്തിൽ നന്ദിയും പറഞ്ഞു. ജൂലിയറ്റ് തോമസിന്റെ നേതൃത്വത്തിൽ മോഹിനിയാട്ടം, കിണ്ണംകളി എന്നിവ അവതരിപ്പിച്ചു. തുടർന്ന്, നിരവധി കലാപരിപാടികളും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.