കെ.സി.എ വടംവലി മത്സരം സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. 11 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ തിരുവിതാംകൂർ ടീം വിജയികളായി. ബഹ്റൈൻ ബ്രദേഴ്സ് ടീം രണ്ടാം സ്ഥാനം നേടി.
ജനറൽ കൺവീനർ ഷിജു ജോൺ, ജോ. കൺവീനർ മനോജ് മാത്യു, വടംവലി മത്സര കൺവീനർ അജി പി. ജോയ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മാനവിതരണ ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് റോയി സി. ആന്റണി, വൈസ് പ്രസിഡന്റ് ജോഷി വിജയത്തിൽ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, അസി. ജനറൽ സെക്രട്ടറി ജിൻസൺ പുതുശ്ശേരി, സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, ബി.എഫ്.സി മാനേജർ ആനന്ദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.