കെ.സി.എ സർഗോത്സവ് -2023 ഗ്രാൻഡ് ഫിനാലെ
text_fieldsമനാമ: കെ.സി.എ സർഗോത്സവ് -2023 ഗ്രാൻഡ് ഫിനാലെ കെ.സി.എ അങ്കണത്തിൽ നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് ശാരദ അജിത് വിശിഷ്ടാതിഥിയായി. എട്ടു മാസത്തോളം നീണ്ടുനിന്ന മത്സരങ്ങളിൽ കെ.സി.എ അംഗങ്ങൾ നാലു ടീമുകളായി പങ്കെടുത്തു. മത്സരയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ടോപ്പാസ് വാരിയർസ് വിജയികളായി. എമറാൾഡ് ഹീറോസ് ടീം ഫസ്റ്റ് റണ്ണർ അപ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
സഫയർ കിങ്സ്, റൂബി സ്റ്റാർസ് എന്നീ ടീമുകൾ മൂന്നു നാലും സ്ഥാനത്തിന് അർഹരായി .കാതറിൻ മരിയം ജിയോ, സ്റ്റീവ എലീന ഐസക്, അഡ്രിൻ ജിജോ എന്നിവർ യഥാക്രമം ഗ്രൂപ് 1 , ഗ്രൂപ് 2 , ഗ്രൂപ് 3 ചാമ്പ്യന്മാരായി. സിബിൻ ചാക്കോ, പ്രെറ്റി റോയ് എന്നിവർ ജെന്റ്സ്, ലേഡീസ് വിഭാഗം ചാമ്പ്യന്മാരായി.
പീറ്റർ തോമസ് ഖേൽരത്ന അവാർഡിന് അർഹനായി. വിനു ക്രിസ്റ്റി, പ്രെറ്റി റോയ് എന്നിവർ സർഗോത്സവ് സ്റ്റാർ അവാർഡ് ജേതാക്കളായി. മോസ്റ്റ് ഇൻസ്പയറിങ് ഫാമിലി അവാർഡ് ജോഷി വിതയത്തിൽ കരസ്ഥമാക്കി.കെ.സി.എ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. സർഗോത്സവ് ചെയർമാൻ ലിയോ ജോസഫ്, വൈസ് ചെയർമാൻ റോയ് സി. ആന്റണി, ലേഡീസ് വിങ് പ്രസിഡന്റ് സിമി ലിയോ എന്നിവർ സംസാരിച്ചു. സ്പോർട്സ് സെക്രട്ടറി വിനോദ് ഡാനിയേൽ നന്ദി പറഞ്ഞു.
അവാർഡുദാന ചടങ്ങിനോടനുബന്ധിച്ച് കെ.സി.എ ലേഡീസ് വിങ് അണിയിച്ചൊരുക്കിയ ദാണ്ഡിയ നൃത്തം ശ്രദ്ധേയമായി. കെ.സി.എ ലേഡീസ് വിങ് കൺവീനർ ജൂലിയറ്റ് തോമസ്, പ്രസിഡന്റ് സിമി ലിയോ, കൊറിയോഗ്രാഫർ എൽമി വിൻസെന്റ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.