കെ.സി.ഇ.സി ഭാരവാഹികള്‍ സ്ഥാനമേറ്റു
text_fieldsഫാ. ഷാജി ചാക്കോക്ക് കെ.സി.ഇ.സിയുടെ ഉപഹാരം ഫാ. മാത്യു കെ. മുതലാളി നൽകുന്നു
മനാമ: ബഹറൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിെൻറ (കെ.സി.ഇ.സി) 2020-21 പ്രവര്‍ത്തന വര്‍ഷത്തിലെ ഭാരവാഹികള്‍ സ്ഥാനമേറ്റു. മാര്‍ത്തോമ പാരിഷ് സഹവികാരി ഫാ. വി.പി. ജോണ്‍ പ്രസിഡൻറായും സെൻറ് പീറ്റേഴ്സ് സിറിയന്‍ യാക്കോബെറ്റ് ഇടവക അംഗം റെജി വർഗീസ് ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു. ഒാൺലൈനിൽ നടന്ന കെ.സി.ഇ.സി വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കെ.സി.ഇ.സിയുടെ 2019-20 വര്‍ഷത്തിലെ പ്രസിഡൻറും ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരിയുമായ ഫാ. ഷാജി ചാക്കോക്ക് യാത്രയയപ്പും നല്കി. വൈസ് പ്രസിഡൻറ് ഫാ. മാത്യു കെ. മുതലാളി കെ.സി.ഇ.സിയുടെ ഉപഹാരം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.