കീർത്തി പുരസ്കാരം ബഹ്റൈനിലെ അൽ ഇഹ്ത്തിശാദിന്
text_fieldsഗ്രീൻ കെയർ മിഷൻ പ്രവാസി കൂട്ടായ്മ കീർത്തി പുരസ്കാരം പ്രഖ്യാപിക്കുന്നു
മനാമ: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ കെയർ മിഷൻ ഈ വർഷത്തെ പ്രവാസി കൂട്ടായ്മക്കുള്ള കീർത്തി പുരസ്കാരം പ്രഖ്യാപിച്ചു.
വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പ്രവാസി കൂട്ടായ്മകളിൽനിന്ന് ബഹ്റൈനിൽ പ്രവർത്തിച്ചുവരുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ സോഷ്യൽ ഫോറത്തിനാണ് ഈ വർഷത്തെ അവാർഡ്.
പ്രശസ്തി ആഗ്രഹിക്കാതെ, പ്രവാസി സമൂഹത്തിൽ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന കൂട്ടായ്മകളിൽ നിന്നാണ് അൽ ഇഹ്ത്തിശാദ് സോഷ്യൽ ഫോറത്തെ ജൂറി തിരഞ്ഞെടുത്തത്. വളരെ ശാസ്ത്രീയവും പ്രയോഗികവുമായി കഴിഞ്ഞ 15 വർഷം പലിശരഹിത വായ്പാ പ്രവർത്തനങ്ങളിലൂടെ ബഹ്റൈനിയിലുള്ള പ്രവാസി സഹോദരങ്ങൾക്ക് സന്ദിഗ്ധഘട്ടത്തിൽ കൈത്താങ്ങായി മാറുന്ന അൽ ഇഹ്ത്തിശാദ് സോഷ്യൽ ഫോറത്തിന്റെ മാതൃക മറ്റ് കൂട്ടായ്മകളിൽനിന്ന് വ്യത്യസ്തമാണ്.
യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തുച്ഛമായ വരുമാനക്കാരായ സഹോദരങ്ങളിൽ സമ്പാദ്യശീലം വളർത്തിക്കൊണ്ടുവരാനും അവരെ ചെറിയ ചെറിയ സംരംഭങ്ങൾ കണ്ടെത്തി നിക്ഷേപരാക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഭാവിയിൽ ഒരു വരുമാന മാർഗത്തിനു സ്രോതസ്സ് തുറന്നുകൊടുക്കുന്ന അൽ ഇഹ്ത്തിശാദിന്റെ പ്രവർത്തനത്തെയും ജൂറി വിലയിരുത്തുകയുണ്ടായി. കോഴിക്കോട് നടക്കുന്ന ഗ്രീൻ കെയർ മിഷന്റെ പൊതുപരിപാടിയിൽവെച്ച് എല്ലാ വിഭാഗങ്ങളിലും പെട്ട കീർത്തി പുരസ്കാര അവാർഡ് ജേതാക്കളെയും സംഘടനകളെയും ആദരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.