കേരള ബാഡ്മിന്റൺ ക്ലബ് ടൂർണമെന്റ്
text_fieldsകേരള ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിൽ വിജയികളായവർ
മനാമ: ചെറിയപെരുന്നാൾ അവധി ദിവസങ്ങളിൽ കേരള ബാഡ്മിന്റൺ ക്ലബ് (കെ.ബി.സി) രണ്ടു ദിവസങ്ങൾ നീണ്ടുനിന്ന ഈദ് മെഗാ കേരള ബാഡ്മിന്റൺ ക്ലബ് 2025 സംഘടിപ്പിച്ചു. സിത്രയിലെ എഡു സ്പോർട് സെന്ററിൽ നടന്ന ടൂർണമെന്റിൽ പ്രമുഖ ക്ലബുകളായ ബി.കെ.എസ്, ഇന്ത്യൻ ക്ലബ്, എഫ്.ബി.എൽ, ഒയാസിസ്, പി.ബി.ജി, പവർ സ്മാഷ്, 8 പി.എം ഷട്ടിൽസ് എന്നിവരടക്കം നിരവധി ക്ലബുകളും താരങ്ങളും തമ്മിൽ മാറ്റുരച്ചു.
ബി.ബി.എസ്.എഫിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട ടൂർണമെന്റ് ജി.സി.സിയിലെ അനേകം ബാഡ്മിന്റൺ സ്നേഹിതരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേമായി. 170ൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് പുരുഷ ഡബ്ൾസ്, വനിത ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നിങ്ങനെ 13 തരങ്ങളായാണ് നടത്തപ്പെട്ടത്. വാശിയേറിയ മത്സരങ്ങൾക്ക് ഒടുവിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. ഫൈസൽ സലിം ടൂർണമെന്റ് കോഓഡിനേറ്റർ ആയി പ്രവർത്തിച്ചു. തുടർന്നും കേരള ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ ടൂർണമെന്റ്സ് സംഘടിപ്പിക്കുമെന്ന് കെ.ബി.സി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.