കേരള എൻജിനീയേഴ്സ് ഫോറം സ്ഥാനാരോഹണം
text_fieldsമനാമ: കേരള എൻജിനീയേഴ്സ് ഫോറം (കീൻ 4) എക്സിക്യൂട്ടിവ് കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങ് സംവിധായകൻ ലാൽ ജോസ് ഉദ്ഘാടനം ചെയ്തു. സൽമാനിയയിലെ മർമാറീസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ പ്രമുഖ വ്യവസായി കെ.ജി. ബാബുരാജനെ ആദരിച്ചു.
അരുൺ അരവിന്ദൻ പ്രസിഡന്റായും മുരളീകൃഷ്ണൻ ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. സാജു ജോസ് (വൈസ് പ്രസി.), ബിനേഷ് നളരാജൻ (ജോ. സെക്ര.), ശ്രീജിത്ത് എ. നായർ (സെക്ര.), മായാ കിരൺ (എന്റർടെയ്ൻമെന്റ് സെക്ര.), എം. സനൽ സുമിത്രൻ (ട്രഷറർ), റിഷി ഡേവിസ് (മെംബർഷിപ് സെക്രട്ടറി), റീന ശ്രീധർ, മഹിമ ഷെബ തോമസ്, കെ.പി. ദീപക്, കൃഷ്ണൻ ഗണപതി, രഞ്ജിത്ത് രാമചന്ദ്രൻ, അനീഷ് ശിവറാം, ഫിലിപ്പ് ജേക്കബ്, ഷെരീഫ് സുലൈമാൻ, കെനി പെരേര, ജയരാജ് ശിവദാസൻ, കെൽവിൻ ജെയിംസ്, അനീഷ് നിർമലൻ, മാത്യു വർഗീസ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സ്ഥാനാരോഹണ ചടങ്ങിന്റെ ഭാഗമായി കീൻ 4 മിസിസ് ബ്യൂട്ടിഫുൾ 2022 എന്ന പേരിൽ സൗന്ദര്യമത്സരവും നടത്തി. കാത്തു സച്ചിൻ ദേവ് ടൈറ്റിൽ വിജയിയായി.
സോണിയ വിനു ഫസ്റ്റ് റണ്ണറപ്പും അജീഷ പ്രവീൺ സെക്കൻഡ് റണ്ണറപ്പുമായി. ജയ മേനോൻ, ഡോ. ദീപ മേനോൻ, ഹരീഷ് ഗോപിനാഥ് എന്നിവരായിരുന്നു വിധികർത്താക്കൾ.
പിന്നണി ഗായകരായ പാർവതി മേനോൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ കാർണിവൽ നൈറ്റും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.