കേരളോത്സവം 2025- മാസ് പെയിന്റിങ്, ആർട്ട്ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി
text_fieldsബഹ്റൈൻ കേരളീയ സമാജത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള ആർട്ട് ഇൻസ്റ്റലേഷൻ
മത്സരത്തിൽനിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ കേരളോത്സവത്തിന്റെ ഭാഗമായുള്ള മാസ് പെയിന്റിങ്, ആർട്ട് ഇൻസ്റ്റലേഷൻ മത്സരങ്ങൾ പൂർത്തിയായി. വെള്ളിയാഴ്ച നടന്ന പെയിന്റിങ് മത്സരത്തിൽ അമൃതവർഷിണി, ഹംസധ്വനി, ഹിന്ദോളം, മേഘമൽഹാർ, നീലാംബരി എന്നീ ഹൗസുകളെ പ്രതിനിധാനം ചെയ്ത് പത്തുപേരടങ്ങുന്ന അഞ്ചു ടീമുകൾ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിച്ച മത്സരങ്ങൾ 5.30ന് അവസാനിച്ചു. 48 മണിക്കൂർ മുമ്പ് നൽകിയ ‘നാളെയുടെ നിലനിൽപിനായി...’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പെയിന്റിങ് മത്സരം നടത്തപ്പെട്ടത്.
ഒരാഴ്ച മുമ്പ് ആരംഭിച്ച ആർട്ട് ഇൻസ്റ്റലേഷൻ മത്സരം ഞായാറാഴ്ച വൈകീട്ട് എട്ടോടെ പൂർത്തിയായി. അഞ്ച് ഹൗസുകളുടേതായി അഞ്ച് കലാസൃഷ്ടികളാണ് ‘ഭാവനാത്മക ലോകത്തേക്കൊരു യാത്ര’ എന്ന വിഷയത്തെ ആസ്പദമായി സമാജം അങ്കണത്തിൽ ഒരുങ്ങിയിരിക്കുന്നത്. കണ്ണുകൾക്ക് അക്ഷരാർഥത്തിൽ ദൃശ്യവിരുന്നൊരുക്കുന്ന പെയിന്റിങ്ങുകളും ആർട്ട് ഇൻസ്റ്റലേഷനുകളും കാണാൻ വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ എന്നിവർ അറിയിച്ചു.
ഒന്നരമാസത്തോളം നീണ്ടുനിൽക്കുന്ന കേരളോത്സവത്തിന്റെ വരവറിയിച്ചുകൊണ്ടു സമാജം അങ്കണം സജീവമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വ്യത്യസ്തമായ ഈ പരിപാടികൾ ഉൾക്കൊള്ളിച്ചതെന്ന് കേരളോത്സവം 2025 ജനറൽ കൺവീനർ ആഷ്ലി കുര്യൻ മഞ്ഞില അറിയിച്ചു. ജനുവരി 18നാണ് കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ ആരംഭിച്ചത്. വരുംദിവസങ്ങളിൽ വ്യക്തിഗത ഇന മത്സരങ്ങളും ഫെബ്രുവരി മധ്യത്തോടെ ഗ്രൂപ് മത്സരങ്ങളും ആരംഭിക്കും. മത്സരങ്ങൾ വീക്ഷിക്കാൻ പൊതുജങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.