കേരള ഗാലക്സി വേൾഡ് കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
text_fieldsമനാമ: കേരള ഗാലക്സി വേൾഡ് ബഹ്റൈൻ കുടുംബസംഗമവും ഓണാഘോഷവും ബി.എം.സി ഹാളിൽ നടന്നു. കുടുംബസംഗമം ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. രാജീവ് തുറയൂർ സ്വാഗതം പറഞ്ഞു. രക്ഷാധികാരി വിജയൻ കരുമല അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ബഷീർ അമ്പലായി, കെ.ടി. സലിം, മോനി ഒടികണ്ടത്തിൽ, സുധീർ തിരുനിലത്ത്, അൻവർ നിലമ്പൂർ, കാത്തു എന്നിവർ ആശംസയർപ്പിച്ചു. ഫ്രാൻസിസ് കൈതാരത്ത്, മോനി ഒടികണ്ടത്തിൽ, ബഷീർ അമ്പലായി, കെ.ടി. സലിം, സുധീർ തിരുനിലത്ത്, അൻവർ നിലമ്പൂർ, വിജയൻ കരുമല എന്നിവരെയും നിരവധി നിശ്ശബ്ദ ജീവകാരുണ്യ പ്രവർത്തകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന കലാവിരുന്ന് വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, ജിതിൻ പേരാമ്പ്ര, വിജയൻ ഹമദ് ടൗൺ, വിനോജ്, ഷംസീർ പയ്യോളി, ഷക്കീല മുഹമ്മദലി, ഖാലിദ് സീനത്ത് തുടങ്ങിയവർ നിയന്ത്രിച്ചു. സിബി കുര്യൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.