കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsമനാമ: കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബി.എം.സിയുടെ സഹകരണത്തോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു.
ഐക്യ കേരളത്തിന്റെ രൂപവത്കരണത്തെക്കുറിച്ചും നവീന കാലഘട്ടത്തിൽ കേരളത്തിന്റെ വളർച്ചയും കേരളം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചും കേരളത്തിന്റെ ചരിത്ര സംഭവങ്ങളെക്കുറിച്ചും ഐക്യ കേരളത്തിനായി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളെ ക്കുറിച്ചും സാംസ്കാരിക സദസ്സിൽ പങ്കെടുത്തവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നൃത്തം, ഗാനമേള, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.
ചടങ്ങിന് സെക്രട്ടറി എബി തോമസ് സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ, കാൻസർ കെയർ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ് തുടങ്ങിയവർ സംസാരിച്ചു.
വിവിധ പരിപാടികൾക്ക് ഗണേഷ് കുമാർ, ജ്യോതിഷ് പണിക്കർ, സയ്യിദ് ഹനീഫ്, പ്രമോദ് കണ്ണപുരം, വി.സി. ഗോപാലൻ, പവിത്രൻ പൂക്കോട്ടി, രാജേഷ് കുമാർ, വിനോജ് കോന്നി, സുനീഷ് കുമാർ, റോയി മാത്യു, റിതിൻ തിലക്, ജോർജ് മാത്യു, സിൺസൺ പുലിക്കോട്ടിൽ, സന്തോഷ് കുറുപ്പ്, രാജേഷ് പെരുംകുഴി, എൻ.എസ്. പ്രിയംവദ, റീജോയ് മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ സുധീർ തിരുനിലത്ത്, കെ.ടി. സലീം, ബോബി പാറയിൽ, അൻവർ നിലമ്പൂർ, നാസർ മഞ്ചേരി, ഗഫൂർ കൈപ്പമംഗലം, സോവിച്ചൻ ചേനാട്ടശ്ശേരി, ബിജു ജോർജ്, മോനി ഓടികണ്ടത്തിൽ, ഹരീഷ് നായർ, യു.കെ. അനിൽ, നിസാർ കുന്ദമംഗലം, കാത്തു സച്ചിൻ ദേവ്, ജവാദ് ബാഷ, സലാം മമ്പാട്ടുപറമ്പിൽ, ജോണി താമരശ്ശേരി, ബൈജു, റംഷാദ് ഐലക്കാട്, ശങ്കരപ്പിള്ള, അജി പി. ജോയ്, നിസാർ കൊല്ലം, അനിൽ മാടപ്പള്ളി, മോഹനൻ നൂറനാട്, രാംദാസ് ശ്രീധർ തേറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.