Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസികളുടെ...

പ്രവാസികളുടെ ആശ്രയകേന്ദ്രമായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്

text_fields
bookmark_border
പ്രവാസികളുടെ ആശ്രയകേന്ദ്രമായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്
cancel

കേരള നിയമ സഭ പാസാക്കിയ 2008ലെ ആക്​ട്​ പ്രകാരം പ്രവാസി കേരളീയര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ്​ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് രൂപീകൃതമായത്. പ്രവാസികൾക്ക്​ 2000 രൂപ മിനിമം​ പെന്‍ഷന്‍ എന്നതാണ്​ ബോർഡി​െൻറ ക്ഷേമ പദ്ധതികളിൽ പ്രധാനം.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്​​തു​വ​രു​ന്ന ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മി​നി​മം പെ​ന്‍ഷ​ന്‍ 3500 രൂ​പ​യാ​യും മ​റ്റു​ള്ള​വ​ര്‍ക്ക് മി​നി​മം പെ​ന്‍ഷ​ന്‍ 3000 രൂ​പ​യാ​യും ഉ​യ​ര്‍ത്തു​മെ​ന്ന് 2021 ജ​നു​വ​രി​യി​ല്‍ അ​ന്ന​ത്തെ ധ​ന​കാ​ര്യ മ​ന്ത്രി തോ​മ​സ് ഐ​സ​ക് കേ​ര​ള ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​ത്​ ന​ട​പ്പാ​വു​ന്ന​താ​ണ്.

ലോ​ക​ത്തി​െൻറ ഏ​തു കോ​ണി​ല്‍ നി​ന്നും ഓ​ണ്‍ലൈ​നാ​യി പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വം എ​ടു​ക്കാ​നും അം​ശ​ദാ​യം അ​ട​ക്കാ​നും ക​ഴി​യും. നി​ല​വി​ല്‍ ആ​റു​ ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ള്‍ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ല്‍ ചേ​ര്‍ന്നി​ട്ടു​ണ്ട്. 20,000 ത്തോ​ളം പ്ര​വാ​സി​ക​ളാ​ണ് പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡി​ല്‍ നി​ന്നും പെ​ന്‍ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​ത്.

പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍

1. അ​പേ​ക്ഷ​ക​ന്‍ 18 നും 60 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​രാ​ക​ണം.

2.അ​പേ​ക്ഷ​ക​ര്‍ പ്രാ​ബ​ല്യ​മു​ള്ള വി​സ​യി​ല്‍ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ആ​ക​ണം /അ​ല്ലെ​ങ്കി​ല്‍

വി​ദേ​ശ​ത്ത് ര​ണ്ടു വ​ര്‍ഷ​മെ​ങ്കി​ലും ജോ​ലി ചെ​യ്​​ത​ശേ​ഷം കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ​വ​രാ​ക​ണം​/ അ​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​നു പു​റ​ത്ത് ഇ​ന്ത്യ​യി​ലെ മ​റ്റേ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ജോ​ലി സം​ബ​ന്ധ​മാ​യി കു​റ​ഞ്ഞ​ത് ആ​റ്​ മാ​സ​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന​വ​രാ​ക​ണം.

അം​ഗ​ത്വം എ​ടു​ക്കു​ന്ന​തെ​ങ്ങ​നെ?

ബോ​ര്‍ഡി‍െൻറ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.pravasikerala.orgല്‍ ​നി​ന്നും ഓ​ണ്‍ലൈ​ന്‍ വ​ഴി അം​ഗ​ത്വ​മെ​ടു​ക്കാം. ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ളാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഓ​ണ്‍ലൈ​ന്‍ വ​ഴി അം​ഗ​ത്വ​മെ​ടു​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ്​​കാ​ന്‍ ചെ​യ്​​ത്​ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. ര​ജി​സ്​​ട്രേ​ഷ​ന്‍ ഫീ​സാ​യ 200 രൂ​പ​യും ഓ​ണ്‍ലൈ​ന്‍ വ​ഴി അ​ട​ക്കാം. ഇ​ത്ത​ര​ത്തി​ല്‍ പൂ​ര്‍ണ​രേ​ഖ​ക​ളും ഫീ​സും സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​ക​ര്‍ക്ക് 10 ദി​വ​സ​ത്തി​ന​കം അം​ഗ​ത്വ​കാ​ര്‍ഡും അം​ശ​ദാ​യ അ​ട​വ് കാ​ര്‍ഡും സ്വ​ന്ത​മാ​യി ത​ന്നെ പ്രി​ൻ​റ്​ ചെ​യ്​​തെ​ടു​ത്ത് അം​ശ​ദാ​യം അ​ട​ക്കാം.ഓ​ണ്‍ലൈ​ന്‍ വ​ഴി അം​ഗ​ത്വം എ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഇ​തി​നു​ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ലി​ലോ അ​യ​ക്കാം.

അം​ഗ​ത്വ​ത്തി​നാ​യി സ​മ​ര്‍പ്പി​ക്കേ​ണ്ട രേ​ഖ​ക​ള്‍:

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ (പ്ര​വാ​സി കേ​ര​ളീ​യ​ന്‍-​വി​ദേ​ശം)

1. ഫോം ​ന​മ്പ​ര്‍ 1 എ

2. ​പാ​സ്​​പോ​ര്‍ട്ടി​ലെ ജ​ന​ന​ത്തീ​യ​തി, മേ​ല്‍വി​ലാ​സ പേ​ജി​െൻറ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ്.

3. പ്രാ​ബ​ല്യ​ത്തി​ലു​ള്ള വി​സ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ്

4. പാ​സ്​​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ.

വി​ദേ​ശ​ത്തു നി​ന്ന് തി​രി​ച്ചു​വ​ന്ന​വ​ര്‍ (മു​ന്‍ പ്ര​വാ​സി കേ​ര​ളീ​യ​ന്‍ -വി​ദേ​ശം)

1. ഫോം ​ന​മ്പ​ര്‍ 1 ബി

2. ​പാ​സ്​​പോ​ര്‍ട്ടി​ലെ ജ​ന​ന​ത്തീ​യ​തി, മേ​ല്‍വി​ലാ​സ പേ​ജി​​​​െൻറ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ്.

3. വി​ദേ​ശ​ത്ത് ര​ണ്ടു​ വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ താ​മ​സി​ച്ച​ത്​ തെ​ളി​യി​ക്കു​ന്ന​തി​ന് പാ​സ്​​പോ​ര്‍ട്ടി​ല്‍ സ്​​റ്റാ​മ്പ് ചെ​യ്​​ത വി​സ പേ​ജു​ക​ളു​ടെ പ​ക​ര്‍പ്പ് (ആ​ദ്യ വി​സ​യു​ടെ​യും അ​വ​സാ​ന വി​സ​യു​ടെ​യും പ​ക​ര്‍പ്പ് മാ​ത്രം മ​തി)

4. ര​ണ്ടു വ​ര്‍ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​വാ​സി കേ​ര​ളീ​യ​നാ​യി​രു​ന്നു​വെ​ന്നും തി​രി​ച്ചു​വ​ന്ന് ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണെ​ന്നും തെ​ളി​യി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫി​സ​ര്‍/​ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത്തി‍െൻറ സെ​ക്ര​ട്ട​റി/ പ്ര​സി​ഡ​ൻ​റ്​/​ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫി​സ​ര്‍/​നി​യ​മ സ​ഭാം​ഗം/​പാ​ര്‍ല​മെൻറ്​ അം​ഗം/​പ്ര​വാ​സി ക്ഷേ​മ ബോ​ര്‍ഡ് ഡ​യ​റ​ക്​​ട​ര്‍ ഇ​വ​രി​ല്‍ ആ​രി​ല്‍ നി​ന്നെ​ങ്കി​ലും ഉ​ള്ള സാ​ക്ഷ്യ​പ​ത്രം

5. പാ​സ്​​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ

ഇ​ന്ത്യ​യി​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ (പ്ര​വാ​സി കേ​ര​ളീ​യ​ന്‍-​ഭാ​ര​തം)

1. ഫോം ​ന​മ്പ​ര്‍ 2 എ

2. ​ജ​ന​ന​ത്തീ​യ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ്.

3. അ​പേ​ക്ഷ​ക​ന്‍ കേ​ര​ള​ത്തി​ന്​ പു​റ​ത്ത് ഇ​ന്ത്യ​യി​ല്‍ ആ​റ്​ മാ​സ​ത്തി​ല​ധി​ക​മാ​യി താ​മ​സി​ക്കു​ന്ന പ്ര​വാ​സി കേ​ര​ളീ​യ​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍/​ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത്തി​െൻറ സെ​ക്ര​ട്ട​റി/ പ്ര​സി​ഡ​ൻ​റ്​/​ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫി​സ​ര്‍/ നി​യ​മ സ​ഭാം​ഗം/​പാ​ര്‍ല​മെൻറ്​ അം​ഗം/​ഇ​വ​രി​ല്‍ ആ​രി​ല്‍ നി​ന്നെ​ങ്കി​ലു​മു​ള്ള സാ​ക്ഷ്യ​പ​ത്ര​മോ ബോ​ര്‍ഡ് നി​ശ്ച​യി​ക്കു​ന്ന വി​ധ​മു​ള്ള രേ​ഖ​യോ ഹാ​ജ​രാ​ക്ക​ണം.

4. കേ​ര​ള​ത്തി​നു പു​റ​ത്ത് ഇ​ന്ത്യ​യി​ല്‍ എ​വി​ടെ​യെ​ങ്കി​ലും തൊ​ഴി​ല്‍ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​തു സം​ബ​ന്ധി​ച്ചും ഏ​തെ​ങ്കി​ലും വ്യ​വ​സാ​യം/​ബി​സി​ന​സ്​ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ അ​തു സം​ബ​ന്ധി​ച്ചും സ്വ​യം തൊ​ഴി​ല്‍ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​തു സം​ബ​ന്ധി​ച്ചും അ​ല്ലെ​ങ്കി​ല്‍ എ​ന്തി​നു​വേ​ണ്ടി​യാ​ണ് താ​മ​സി​ക്കു​ന്ന​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചും ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ത്തെ തൊ​ഴി​ലു​ട​മ​യി​ല്‍ നി​ന്നോ സ്ഥാ​പ​ന അ​ധി​കാ​രി​യി​ല്‍ നി​ന്നോ വി​ല്ലേ​ജ് ഓ​ഫി​സ​റി​ല്‍ നി​ന്നോ ത​ത്തു​ല്യ പ​ദ​വി​യി​ല്‍ കു​റ​യാ​ത്ത മ​റ്റേ​തെ​ങ്കി​ലും അ​ധി​കാ​രി​യി​ല്‍ നി​ന്നോ ഉ​ള്ള സാ​ക്ഷ്യ​പ​ത്ര​മോ ബോ​ര്‍ഡ് നി​ശ്ച​യി​ക്കു​ന്ന രേ​ഖ​ക​ളോ ഹാ​ജ​രാ​ക്ക​ണം.

6. കേ​ര​ളീ​യ​ന്‍ ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് കേ​ര​ള വി​ലാ​സം ഉ​ള്ള ജ​ന​ന സ​ര്‍ട്ടി​ഫി​ക്ക​റ്റോ സ്​​കൂ​ള്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റോ ബോ​ര്‍ഡ് നി​ശ്ച​യി​ക്കു​ന്ന രേ​ഖ​ക​ളോ ഹാ​ജ​രാ​ക്ക​ണം.

7. പാ​സ്​​പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ

ഓ​ഫ് ലൈ​നാ​യി അം​ഗ​ത്വ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കേ​ണ്ട ഓ​ഫി​സു​ക​ള്‍:

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ള്‍ തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സി​ലും ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ള്‍ എ​റ​ണാ​കു​ളം ഓ​ഫി​സി​ലും മ​റ്റു ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​ള്‍ കോ​ഴി​ക്കോ​ട് ഓ​ഫി​സി​ലു​മാ​ണ് സ​മ​ര്‍പ്പി​ക്കേ​ണ്ട​ത്.

(തു​ട​രും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Pravasi Welfare Board
News Summary - Kerala Pravasi Welfare Board as a shelter for Pravasi
Next Story