കേരളീയ സമാജം ഈദാഘോഷം 20ന്
text_fieldsമനാമ: ത്യാഗ സന്നദ്ധതയുടെയും ജീവിത വിശുദ്ധിയുടെയും സന്ദേശങ്ങൾ പകരുന്ന വലിയ പെരുന്നാളിനോട് അനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം വിപുലമായ ഈദാഘോഷം ജൂൺ 20ന് സംഘടിപ്പിക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടെയ്ൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം എന്നിവർ അറിയിച്ചു. സമാജം ഈദ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സംഗീത നിശയിൽ കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഈദ് മ്യൂസിക് നൈറ്റ് ശ്രദ്ധേയമായ പരിപാടിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പാരമ്പര്യ ഒപ്പനയും സിനിമാറ്റിക് ഒപ്പനകളും എം.സി.എം.എ മുട്ടിപ്പാട്ട് സംഘം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് എന്നിവ ഈദ് ആഘോഷങ്ങളെ വർണാഭമാക്കും.
കെ.ടി. സലിം, അൽത്താഫ് തുടങ്ങിയവർ കൺവീനർമാരായ ഈദ് ആഘോഷ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. 20ന് വൈകീട്ട് 7.30 മുതൽ പരിപാടികൾ ആരംഭിക്കും. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി പാചക മത്സരവും അന്നേദിവസം അരങ്ങേറും. സിജി ബിനു, ശ്രീവിദ്യ വിനോദ് എന്നിവരാണ് ബിരിയാണി മത്സരങ്ങളുടെ കൺവീനർമാർ. മികച്ച ബിരിയാണി അവതരിപ്പിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി റിയാസ് ഇബ്രാഹിം 3318 9894, കെ.ടി. സലീം 3375 0999, സിജി ബിനു 3630 2137 എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.