കേരളീയ സമാജം പുസ്തകോത്സവത്തിന് ഒരാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ പുസ്തക മേളയും സാംസ്കാരികോത്സവവും മേയ് 17 മുതൽ തുടങ്ങുമെന്ന് പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി മനോഹരന്‍ പാവറട്ടി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 27 വരെ നീളുന്ന നീളുന്ന പരിപാടി സാഹിത്യകാരനും എം.പിയുമായ ശശി തരൂർ ഉദ്ഘാടനം ചെയ്യും. ‘കൊളോണിയൽ ഭരണകാലത്തെ ഇന്ത്യയുടെ ആത്മാവ്’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും.
തുടർന്നുള്ള ദിനങ്ങളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ, കരിയർ ഗുരു ബി.എസ്.വാരിയർ എന്നിവർ സംബന്ധിക്കും.ബി.എസ്. വാരിയരുടെ നിരവധി സെഷനുകളാണ് പുസ്തകോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. മേയ് 25,26 തിയതികളിൽ ജി.സി.സി തലത്തിലുള്ള സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂർ, സാഹിത്യ നിരൂപകൻ കെ.എസ്. രവികുമാർ എന്നിവർ നേതൃത്വം നൽകും. കവിതക്കും കഥക്കും പ്രത്യേകം സെഷനുകളുണ്ടാകും.
കുട്ടികൾക്കുള്ള കൂടുതൽ പുസ്തകങ്ങളും കരിയർ െഡവലപ്മെൻറ് സെഷനുകളും ഈ വർഷത്തെ പുസ്തകോത്സവത്തിെൻറ പ്രത്യേകതയാണ്. പൊതുവിജ്ഞാന തൽപരർക്കായി ‘ക്വിസ് കോർണറുകളും’ ഒരുക്കും. സാംസ്കാരികോത്സവത്തെ ശബളമാക്കുന്ന നിരവധി മത്സങ്ങളും നടത്തും. സാഹിത്യ ക്വിസ്, കഥാ രചന മത്സരം എന്നിവക്ക് ആകർഷകമായ സമാനങ്ങൾ നൽകും. നയതന്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, അക്കാദമിക് രംഗത്തുള്ളവർ, എഴുത്തുകാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പെങ്കടുക്കും. വാർത്താസമ്മേളനത്തിൽ അജിത് മാത്തൂർ, രാജഗോപാൽ ചെങ്ങന്നൂർ, കെ.സി.ഫിലിപ്പ്, ശിവകുമാർ കൊല്ലറോത്ത് എന്നിവരും പെങ്കടുത്തു.
താൽപര്യമുള്ള പുസ്തകങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സെയിൽസ് പ്രമോഷൻ കമ്മിറ്റി കൺവീനർ അനിൽ പട്ടുവവുമായി ബന്ധപ്പെടാം. ഡി.സലിം ജനറൽ കൺവീനറും സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ് കോഓഡിനേറ്ററും രാജഗോപാൽ ജോ.കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉദ്ഘാടന വേളയിൽ പുസ്തകം വാങ്ങുന്ന പത്തുപേർക്ക് ശശി തരൂർ ഒാേട്ടാഗ്രാഫ് ചെയ്ത് അദ്ദേഹത്തിെൻറ പുസ്തകം നൽകും. കരിയർ ഗൈഡൻസ് ക്ലാസുകൾ പ്രമുഖ സ്കൂളുകളിൽ നടത്താനും പദ്ധതിയുണ്ട്.പരിപാടികളുടെ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കുമായി നിശ്ചിത കൺവീനർമാരുമായോ രജിസ്ട്രേഷൻ കമ്മിറ്റി കണ്‍വീനര്‍മാരായ പ്രിയ സുനിൽ (39744981), നിമ്മി റോഷൻ (32052047) എന്നിവരുമായോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.