ബഹ്റൈൻ കേരളീയ സമാജം തെരഞ്ഞെടുപ്പ് മൂന്നുമാസത്തിനുള്ളിൽ നടത്തണം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഭരണസമിതിയുടെ കാലാവധി രണ്ട് വർഷമാക്കിയ നടപടി റദ്ദാക്കുകയും മൂന്നുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണണമെന്നും സാമൂഹിക കാര്യമന്ത്രാലയം ഉത്തരവിറക്കി. സമാജം ഭരണസമിതിയുടെ കാലാവധി നീട്ടിയ ന ടപടിക്കെതിരെ തങ്ങൾ നടത്തിയ നിയമപോരാട്ടമാണ് ഫലം കണ്ടിരിക്കുന്നതെന്ന് പ്രോഗ്രസീവ് പാനൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈൻ സാമൂഹിക കാര്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ സമാജം ഭരണസമിതി,തെറ്റായി പ്രചരിപ്പിച്ചതിെൻറ പേരിലാണ് മന്ത്രാലയം ഇൗ നടപടി കൈക്കൊണ്ടതെന്നും നേതാക്കൾ വ്യക്തമാക്കി. നിലവിലുള്ള കമ്മിറ്റിക്ക് ഭരണ നിർവഹണാധികാരം ഇല്ല. രണ്ട് മാസത്തിനുള്ളിൽ സമാജം കഴിഞ്ഞ വർഷം നടത്തിയ സാമ്പത്തിക ക്രയവിക്രയങ്ങൾ ഉൾപ്പെടെയുള്ളവയുടെ രേഖകൾ പരിശോധനാർഥം സമർപ്പിക്കണം. ഇതിനുശേഷമുള്ള ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും മന്ത്രാലയം ഗസറ്റ് വിജ്ഞാപനം നടത്തിയതായും പ്രോഗ്രസീവ് പാനൽ നേതാക്കൾ പറഞ്ഞു.
സമാജം ഭരണസമിതിയോട് ഈ വർഷം തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്ന് മന്ത്രാലയം നിർദ്ദേശിച്ചു എന്നുകാട്ടിയാണ് അംഗങ്ങൾക്കിടയിൽ വ്യാജ പ്രചാരണം നടത്തിയത്. ഭരണസമിതിയുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്യുന്നവരെ സമാജത്തെ പൂട്ടിക്കാൻ നടക്കുന്നവർ എന്ന് പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നതും ഭരണസമിതിയുടെ രീതിയാണെന്നും പ്രോഗ്രസീവ് നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.