കേരളീയ സമാജം ധൂംധലക്ക സീസൺ 5 ഡിസംബർ ഒന്നിന്
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജം എന്റർടെയ്ൻമെന്റ് വിങ് സംഘടിപ്പിക്കുന്ന ധൂംധലക്ക സീസൺ 5 ഡിസംബർ ഒന്നിന് വൈകീട്ട് ഏഴു മുതൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക്, ബി.കെ.എസ് എന്റർടെയ്ൻമെന്റ് കമ്മിറ്റി കൺവീനർ ദേവൻ പാലോട് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമായും യുവജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ പാട്ടുകളും ഡാൻസുകളും നിറഞ്ഞ രണ്ടു മണിക്കൂറിൽ അധികം നീണ്ടുനിൽക്കുന്ന നോൺസ്റ്റോപ് കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് ഷോയാണ് ധുംധലക്ക. ദേവൻ പാലോടിന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന സംഘാടക സമിതിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മനോജ് സദ്ഗമയ, വിനയചന്ദ്രൻ, റിയാസ് ഇബ്രാഹിം എന്നിവർ ജോയന്റ് കൺവീനർമാരാണ്.പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ഫ്രാൻസിസ് സേവ്യർ, പ്രമുഖ പിന്നണിഗായകനും സരിഗമപ വിജയിയുമായ അശ്വിൻ, സരിഗമപ മത്സരാർഥിയും ബഹ്റൈനിൽനിന്നുള്ള പ്രമുഖ ഗായികയുമായ പവിത്ര പത്മകുമാർ, ഡ്രംസിൽ മോഹൻലാൽ ലിനുലാല്‍, പ്രമുഖ കീബോർഡിസ്റ്റ് ലിനൂസ് ലിജോ എന്നിവരടക്കം ബഹ്റൈനിൽനിന്നുള്ള 350ലധികം കലാകാരന്മാർ ചേർന്നൊരുക്കുന്ന സംഗീത-നൃത്ത വിസ്മയമായിരിക്കും ധൂംധലക്ക എന്ന് മുഖ്യ സംഘാടകനും പ്രോഗ്രാം ഡയറക്ടറുമായ ദേവൻ പാലോട് അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ ഡാൻസ് ഗ്രൂപ്പുകളും മ്യൂസിക് ക്ലബുകളും കഴിഞ്ഞ രണ്ടു മാസത്തോളമായി ധൂംധലക്ക പരിശീലനത്തിലാണ്. പരിപാടിയിലേക്കു പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.