കേരളീയ സമാജം സമ്മർ ക്യാമ്പ് ‘കളിക്കളം 2023’ സമാപനം ഇന്ന്
text_fieldsമനാമ: കേരളീയ സമാജം സമ്മർ ക്യാമ്പ് ‘കളിക്കളം 2023’ന്റെ സമാപനം വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് നടക്കും. തുളസിദാസാണ് 45 ദിവസം നീണ്ടുനിന്ന ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് ജനറൽ കൺവീനർ മനോഹരൻ പാവറട്ടി, ക്യാമ്പ് കൺവീനർമാരായ ജയ രവികുമാർ, മായ ഉദയൻ എന്നിവരും ക്യാമ്പ് അധ്യാപകരായി അനീഷ് നിർമലൻ, ഫാസിൽ താമരശ്ശേരി, ഗിരിജ മനോഹരൻ, രചന അഭിലാഷ്, അഭിരാമി സഹരാജൻ, മേഘ പ്രസന്നകുമാർ, ശ്രീജിത്ത് ശ്രീകുമാർ, ബ്ലൈസി ബിജോയ്, ആൽബർട്ട് ആന്റണി, അബ്ദുല്ല തുടങ്ങിയവരും സജീവമായിരുന്നു.
സമാപന ദിനത്തിൽ ക്യാമ്പിലെ 150ൽപരം കുട്ടികൾ പങ്കെടുക്കുന്ന, വ്യത്യസ്തത പുലർത്തുന്ന എന്റെ കേരളം - എന്റെ നാളെ എന്ന ദൃശ്യാവിഷ്കാരം നടക്കും. തുടർന്ന് കളം പിരിയൽ ചടങ്ങും നൃത്തവും വെടിക്കെട്ടും നടക്കും. എല്ലാ കലാസ്നേഹികളും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.