കേരളീയ സമാജം വനിതവേദി ഏകദിന ശിൽപശാല നടത്തി
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം വനിതവേദി ‘ലാക്മേ’ എന്ന പേരിൽ ഏകദിന ശിൽപശാല നടത്തി. ലീഡിങ് ഏങ്കേഴ്സ് ടു നോളജ് എന്ന ശിൽപശാലയിൽ അവതാരകർ വേദിയിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അവതരണം, ശബ്ദ നിയന്ത്രണം, പ്രേക്ഷകരുടെ ശ്രദ്ധ തുടങ്ങിയ വിഷയങ്ങളിൽ പത്രപ്രവർത്തകയും അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പരിശീലനം നൽകി.
കേരളീയ സമാജത്തിലെ പി.വി.ആർ. ഹാളിൽ നടന്ന ശിൽപശാലയിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, വനിതവേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ, വൈസ് പ്രസിഡന്റ് നിമ്മി റോഷൻ, കോഓഡിനേറ്റർമാരായ വിജിന സന്തോഷ്, ജോബി ഷാജൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.