ദേശീയ ദിനത്തിൽ പെയിന്റിങ് മത്സരവുമായി കേരളീയ സമാജം
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരള സമാജം കുട്ടികൾക്കും മുതിർന്നവർക്കുമായി വിപുലമായ പെയിന്റിങ് മത്സരം നടത്തുന്നു. ദേശീയ ദിനാ ഘോഷങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിൽ വ്യത്യസ്തമായ കലാസൃഷ്ടികൾ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള സമാജം ചിത്രകല ക്ലബിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജന.സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. ഡിസംബർ 15 ന് രാവിലെ ഒമ്പത് മുതൽ സഗയ്യയിലുള്ള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം.
അഞ്ചു മുതൽ എട്ടുവയസ്സുവരെയും എട്ടു മുതൽ 11 വയസ്സു വരെയും 11 മുതൽ 14 വരെയും 14 മുതൽ 18 വയസ്സ് വരെയും എന്ന ക്രമത്തിൽ കുട്ടികൾക്കും 18 വയസ്സിന് മുകളിലുള്ള മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് എന്റർടെയ്ൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോഖ്, ചിത്രകല വിഭാഗം കൺവീനർ ആൽബർട്ട് ആന്റണി എന്നിവർ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 10 വരെ പേര് നൽകാം. ഓൺലൈനിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. https://www.bksbahrain.com/2023/chitrakala/register.html എന്ന ലിങ്കിലൽ രജിസ്റ്റർ ചെയ്യാം. മത്സരത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കാവുന്നതാണ്. 35393594, 33088068.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.