ഖാലിദിെൻറ മൃതദേഹം കാണാൻ കാത്തുനിൽക്കാതെ ആ ഉമ്മ വിടവാങ്ങി
text_fieldsമനാമ: ബഹ്റൈനിൽ മരിച്ച മകെൻറ മൃതദേഹം കാണാനുള്ള അവസരം ലഭിക്കാതെ വൃദ്ധമാതാവ് യാത്രയായി. മലപ്പുറം തിരൂർ കൂട് ടായി കുമ്പളകത്ത് നഫീസാബീവി (65)യാണ് ഇന്നലെ വൈകുന്നേരത്തോടെ മരിച്ചത്. ഇവരുടെ മകൻ പ്രവാസിയായ ഖാലിദ് (35) ബഹ്റ ൈനിൽ ഫെബ്രുവരി 14 ന് മരിച്ചിരുന്നു. ഒരാഴ്ചയോളം മുമ്പ് അമിതരക്തസമ്മർദംമൂലം കുളിമുറിയിൽ ബോധരഹിതനായി വീണ ഇേദ്ദഹം സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ ആശുപത്രി കിടക്കയിലായിരുന്ന നഫീസ ബീവി മകെൻറ മരണവാർത്ത അറിഞ്ഞതോടെ ആകെ തകർന്ന നിലയിരുന്നുവെന്ന് നാട്ടിലുള്ള ബന്ധുക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തുടർന്ന് മകെൻറ മൃതദേഹം കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടയിലാണ് മാതാവും മരണപ്പെട്ട വാർത്ത എത്തുന്നത്. നഫീസാബീവിയുടെ ഖബറടക്കം ഇന്ന് നടക്കുമെന്നാണ് അറിയുന്നത്. അതേസമയം ഖാലിദിെൻറ മൃതദേഹം എത്തുേമ്പാൾ അടക്കം ചെയ്യുന്നതിനായി ഉമ്മയുടെ ഖബറിനടുത്ത് മറ്റൊരു ഖബർ കൂടി ഒരുക്കുന്നുമുണ്ട്. കൂട്ടായികുമ്പളത്ത് സ്വദേശി പരേതനായ മുഹമ്മദ് കുട്ടിയാണ് ഖാലദിെൻറ പിതാവ്. ഖാലിദിെൻറ സഹോദരങ്ങൾ: ഉമ്മർകുട്ടി, റഷീദ്, സലാം, ഗഫൂർ (സൗദി ), ബാവ, ഷംസു, റഫീഖ് (സൗദി), ഷഫീഖ്. മരുമക്കൾ: താഹിറ(തവനൂർ) സുഹറ (എടക്കുളം), സീനത്ത് (താനൂർ), ഫൗസിയ (പരിയാപുരം) നസീമ (വാക്കാട്), മുനീറ (കൈമലശ്ശേരി), സുമയ്യ, ജുബൈരിയ (ഇരിങ്ങാവൂർ).നഫീസാബീവിയുടെ ഖബറടക്കം ഞായറാഴ്ച്ച ഉച്ചക്ക് മൂന്നിന് കൂട്ടായി പുതിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിയിൽ. ഖാലിദിെൻറ ഭാര്യ: സുമയ്യ അത്താണിപ്പടി. മക്കൾ: സൻഹാം, സദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.