കിഡ്‌നി കെയർ എക്സിബിഷന് തുടക്കമായി
text_fieldsമനാമ: ‘തണൽ’ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന കിഡ്‌നി കെയർ എക്സിബിഷന് ഇന്ത്യൻ സ്‌കൂൾ ഈസടൗൺ കാമ്പസിൽ തുടക്കമായി. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്. ജനറൽ ഡോ.ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.
വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അയിശ മുബാറക് ബുഉനുഖ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എം. ശ്രീലത, മിംസ് ആശുപത്രി നെഫ്രോളജി വിദഗ്ദൻ ഡോ. ഫിറോസ് അസീസ്, ‘തണൽ’ ചെയർമാൻ ഡോ. ഇദ്രിസ്, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, മാധ്യമ പ്രവർത്തകൻ സോമൻ ബേബി തുടങ്ങിയവർ സംബന്ധിച്ചു. എക്സിബിഷൻ നാളെ വരെ നീളും. കാലത്ത് എട്ടുമണിമുതൽ ൈവകീട്ട് ആറുവരെയാണ് എക്സിബിഷൻ സമയം.
പത്ത് പവലിയനുകളിലായി എക്സിബിഷനും ബോധവത്കരണ ക്ലാസുകളും കിഡ്‌നി പ്രവർത്തനം നിർണയിക്കാനുള്ള പരിശോധനകളുമാണ് നടക്കുന്നത്.
വിവിധ ആശുപത്രികൾ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിനായി വടകര ‘തണലി’ൽ നിന്നും 12 പേർ എത്തിയിട്ടുണ്ട്. നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാകാത്തവർക്ക് എക്സിബിഷൻ നടക്കുന്ന സ്ഥലത്തെത്തി രജിസ്റ്റർ ചെയ്യാം. ഗതാഗത സൗകര്യത്തിനായിഎ.സി.എ ബക്കറുമായി (39593703) ബന്ധപ്പെടാം. ഇന്നലെ കാലത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ പരിശോധനയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.