Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിങ് ഫൈസൽ കോർണിഷ്; സീ...

കിങ് ഫൈസൽ കോർണിഷ്; സീ ഫേസ്​ നവീകരണ പദ്ധതി വിലയിരുത്തി മന്ത്രിതല സംഘം

text_fields
bookmark_border
കി​ങ്​ ഫൈ​സ​ൽ കോ​ർ​ണി​ഷ്
cancel
camera_alt

കി​ങ്​ ഫൈ​സ​ൽ കോ​ർ​ണി​ഷ്

മ​നാ​മ: കി​ങ്​ ഫൈ​സ​ൽ​ കോ​ർ​ണി​ഷി​ലെ സീ ​ഫേ​സ്​ ന​വീ​ക​ര​ണ​പ​ദ്ധ​തി മ​ന്ത്രി​ത​ല സം​ഘം വി​ല​യി​രു​ത്തി. ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​യാ​ണ്​ നി​ല​വി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രി വാ​ഇ​ൽ ബി​ൻ നാ​സി​ർ അ​ൽ മു​ബാ​റ​ക്, പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ്​ എ​ന്നീ മ​ന്ത്രി​മാ​രു​ടെ​ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ സം​യു​ക്ത​മാ​യി പ​ദ്ധ​തി വി​ല​യി​രു​ത്തി​യ​ത്.

വാ​ക്​ വേ, ​​സൈ​ക്കി​ൾ വേ, ​ഗ്രീ​ൻ ഫീ​ൽ​ഡ്​ ഏ​രി​യ, ക​ളി​സ്ഥ​​ലം, അ​ഡ്​​മി​ൻ ഓ​ഫി​സ്, പ​മ്പ്​ റൂം, ​വാ​ട്ട​ർ ടാ​ങ്കു​ക​ൾ, ഇ​റി​ഗേ​ഷ​ൻ സി​സ്റ്റം, പാ​ർ​ക്കി​ങ്​ ഏ​രി​യ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്മ​ദ്​ ആ​ൽ ഖ​ലീ​ഫ, അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മ​ർ​യം അ​ബ്​​ദു​ല്ല അ​മീ​ൻ, കാ​പി​റ്റ​ൽ സെ​ക്ര​​ട്ടേ​റി​യ​റ്റ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സാ​ലി​ഹ്​ ത​റാ​ദ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​നാ​മ​യി​ലെ സീ ​ഫ്ര​ണ്ടേ​ജ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ്​ ന​ൽ​കു​ന്ന​തെ​ന്ന്​ മ​ന്ത്രി വാ​ഇ​ൽ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി പ്ര​ദേ​ശം 46,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണു​ള്ള​ത്. ഇ​തി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്​​വേ, ​ഗെ​യിം ആ​ൻ​ഡ്​ ​േപ്ല ​ഏ​രി​യ​ക​ൾ, ഗ്രീ​ൻ ഫീ​ൽ​ഡ്, സ​ർ​വി​സ്​ കെ​ട്ടി​ട​ങ്ങ​ൾ, റെ​സ്​​റ്റാ​റ​ന്‍റു​ക​ൾ എ​ന്നി​വ​യാ​ണ്​ ഒ​രു​ക്കു​ക​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsKing Faisal Corniche
News Summary - King Faisal Corniche- The ministerial team evaluated the sea face renovation project
Next Story