ഹമദ് രാജാവും ഈജിപ്ത് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തുകയും സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിക്കുന്ന നിലപാടുകളും ചർച്ചയായി. അറബ് മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാനുള്ള പദ്ധതികൾ ഫലപ്രാപ്തിയിലെത്തുന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നു. ബഹ്റൈനും ഈജിപ്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയിൽ വിഷയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.