രക്തസാക്ഷികൾ രാജ്യത്തിെൻറ നിത്യസ്മരണയിലുള്ളവർ –ഹമദ് രാജാവ്
text_fieldsമനാമ: രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം ചെയ്തവരെ അനുസ്മരിക്കുന്നതിനായി രാജാവ് ഹമദ് ബിന്‍ ഈസ ആൽ ഖലീഫയുടെ രക്ഷാധികാരത്തില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. സഖീര്‍ പാലസില്‍ നടന്ന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, ബി.ഡി.എഫ് കമാൻറര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, നാഷണല്‍ ഗാര്‍ഡ് കമാൻറര്‍ ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആൽ ഖലീഫ എന്നിവര്‍ സന്നിഹിതരായിരുന്നു. രക്തസാക്ഷികളെ അനുസ്മരിച്ച് മൗനം ആചരിച്ച ശേഷം അന്ത്യോപചാര വാദ്യം മുഴക്കി.
ശരീഅ റിവിഷന്‍ കോടതി ചീഫ് ജസ്റ്റിസും അല്‍ഫാതിഹ് ഗ്രാൻറ് മോസ്‌ക് ഖത്തീബുമായ ശൈഖ് അദ്‌നാന്‍ ബിന്‍ അബ്ദുല്ല അല്‍ഖത്താന്‍ രക്തസാക്ഷികള്‍ക്കായി പ്രാര്‍ഥനയും അനുസ്മരണ പ്രസംഗവും നടത്തി. രാജ്യത്തിന് വേണ്ടി ജീവനും രക്തവും നല്‍കിയവരെ അനുസ്മരിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയൂം ചെയ്യുന്നതായി ഹമദ് രാജാവ് പ്രസംഗത്തില്‍ വ്യക്തമാക്കി. നാടിനായി ജീവത്യാഗം ചെയ്തവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. രക്തസാക്ഷികളുടെ ബന്ധുക്കളും രാജ്യത്തെ മുഴുവന്‍ ജനങ്ങളും അവരുടെ ത്യാഗം തിരിച്ചറിയുന്നുണ്ട്. രാജ്യം അവരിൽ അഭിമാനം കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.