ഹമദ് രാജാവ് സിത്ര നിവാസികളുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സിത്രയില്‍ നിന്നുള്ള ജനങ്ങളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പ്രദേശത്തെ വികസനവും പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയിൽ ചർച്ചയായി. പരസ്പര സ്‌നേഹത്തോടെയും സഹകരണത്തോടെയും കഴിയുന്നതിന് സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു.
എല്ലാ ഹിജ്‌റ വര്‍ഷത്തിെൻറ തുടക്കത്തിലും നടത്തുന്ന ഇത്തരം കൂടിക്കാഴ്ച ഒറ്റക്കൊട്ടായി മുന്നോട്ട് പോകുന്നതിനുള്ള ഊര്‍ജമാണെന്ന് രാജാവ് അഭിപ്രായപ്പെട്ടു. രാജ്യത്തിെൻറ ഐക്യവും ഭദ്രതയും കാത്തുസൂക്ഷിക്കാനും എല്ലാത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളെ തള്ളിക്കളയാനും സാധിക്കണം. എല്ലാ പ്രദേശങ്ങളും വികസനവും പുരോഗതിയും കൈവരിക്കണമെന്നാണ് ഭരണകൂടം ആഗ്രഹിക്കുന്നത്.
ജനം സുഭിക്ഷതയിലും സമാധാനത്തിലും കഴിയുന്ന രാജ്യമാണ് നേതൃത്വം സ്വപ്‌നം കാണുന്നത്. സിത്രയുടെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും മുറുകെപ്പിടിക്കാൻ പുതുതലമുറക്കാകണം. ശൈഖ് മന്‍സൂര്‍ സിത്‌രിയെപ്പോലുള്ളവർ നല്‍കിയ സംഭാവനകളെ രാജാവ് അനുസ്മരിക്കുകയും ആ പാത പിന്തുടര്‍ന്ന് മുന്നോട്ട് പോകാൻ ശ്രമിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. രാജാവിന് മുന്‍ എം.പി.മുഹമ്മദ് അബ്ബാസ് അല്‍ശൈഖ് മുഴുവന്‍ സിത്ര നിവാസികളുടെയും നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.