പുതിയ അംബാസഡര്‍മാരെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: വിവിധ രാജ്യങ്ങളിലേക്ക് പുതുതായി നിയോഗിച്ച ബഹ്റൈന്‍ അംബാസഡര്‍മാരെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സ്വീകരിച്ചു. ഒമാനിലെ അംബാസഡര്‍ ഡോ. ജുമുഅ ബിന്‍ അഹ്മദ് അല്‍കഅ്ബി, ജോര്‍ദാനിലെ അംബാസഡര്‍ അഹ്മദ് യൂസുഫ് അല്‍റുവൈഇ, തായ്ലൻറിലെ അംബാസഡര്‍ അഹ്മദ് അബ്ദുല്ല അല്‍ഹാജിരി, അള്‍ജീരിയയിലേക്ക് നിയോഗിച്ച ഫുആദ് സാദിഖ് അല്ബഹാര്ന, ഇന്ത്യയിലേക്ക് നിയമിച്ച അബ്ദുറഹ്മാന് മുഹമ്മദ് അല്‍ഖുഊദ് എന്നിവരെയാണ് സഖീര്‍ പാലസില്‍ രാജാവ് സ്വീകരിച്ചത്. അംബാസഡര്‍മാര്‍ രാജാവിെൻറ മുമ്പില്‍ സത്യപ്രതിജ്ഞ ചൊല്ലി നിയമന രേഖകള്‍ ഏറ്റുവാങ്ങി.
അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ല (ജര്‍മനി), ഡോ. മുഹമ്മദ് ഗസ്സാന്‍ ശൈഖു (ഇന്‍ഡോനേഷ്യ), അഹ്മദ് മുഹമ്മദ് അദ്ദൂസരി (ജപ്പാന്), ഇബ്രാഹിം മഹ്മൂദ് അഹ്മദ് (തുനീഷ്യ) എന്നീ അംബാസഡര്‍മാര്‍ രാജാവിന് ആശംസയര്‍പ്പിക്കാനും സന്നിഹിതരായിരുന്നു. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാനും ചുമതലയേല്പിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളും ബഹ്റൈനുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനും നയതന്ത്ര ബന്ധങ്ങള്‍ സജീവമാക്കുന്നതിനും അംബാസഡര്‍മാര്‍ക്ക് സാധ്യമാകട്ടെയെന്ന് രാജാവ് ആശംസിച്ചു. അതത് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് രാജാവിെൻറ അഭിവാദ്യങ്ങള്‍ നേരുന്നതിന് ബന്ധപ്പെട്ട അംബാസഡര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. രാജ്യത്തിെൻറ യശസ്സ് വര്‍ധിപ്പിക്കുന്നതിനും ബഹ്റൈനുമായി നയതന്ത്ര ബന്ധം വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമെന്ന് അംബാസഡര്‍മാര്‍ രാജാവിന് ഉറപ്പു നല്‍കുകയും ചെയ്തു. ഏല്പിക്കപ്പെട്ട ചുമതല ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാന്‍ കഴിവിെൻറ പരമാവധി ശ്രമിക്കുമെന്നും അവര്‍ ഉറപ്പു നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.