ഹമദ് രാജാവിനെ പ്രധാനമന്ത്രിയും കിരീടാവകാശിയും സന്ദർശിച്ചു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ സാക്കിർ പാലസിൽ സന്ദർശിച്ചു. കൂടികാഴ്ചയിൽ ഹമദ് രാജാവ് വിവിധ വിഷയങ്ങൾ വിലയിരുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു. ദേശീയ കർമ്മപരിപാടിയുടെ ഭാഗമായുള്ള ദേശീയ വിഷയങ്ങൾ രാജാവ് അവലോകനം ചെയ്തു.
രാഷ്ട്രത്തിെൻറയും പൗരൻമാരുടെയും താൽപര്യങ്ങൾക്കും വികസനത്തിനും ആധുനികവത്ക്കരണത്തിനും വേണ്ടിയുള്ള കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ബഹ്റൈനെ സേവിക്കുന്നതിലും രാജ്യത്തിെൻറ വിവിധ മേഖലകളിലുള്ള പുരോഗമനത്തിനായി പ്രയത്നിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെയും കിരീടാവകാശിയുടെയും സമർപ്പണ പ്രവർത്തനങ്ങളെ രാജാവ് എടുത്തുപറഞ്ഞു.
സഹോദര രാജ്യമായ സൗദിയിൽ നടന്ന അറബ് ഉച്ചകോടി ദൃഡമായ നിലപാടുകൾ വാർത്തെടുക്കാനുള്ള വേദിയായതായും അറബ് രാജ്യങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിൽ അറബ് ലീഗിന് നേതൃത്വം നൽകുന്ന സൗദി രാജാവ് സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദിെൻറ സംഭാവനകൾ പ്രശംസനീയമാണെന്നും ഹമദ് രാജാവ് പറഞ്ഞു.
സൗദിയിൽ നടന്ന ജോയിൻറ് ഗൾഫ് ഷീൽഡ് ഒന്ന് സഹകരണ സൈനിക അഭ്യാസത്തിൽ ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് പങ്കാളിയായതും പ്രശംസനീയമായ പ്രകടനം കാഴ്ച വെച്ചതും രാജാവ് പരാമർശിച്ചു. മേഖലയിലെ സൗദിയുടെ നേതൃത്വം രാജ്യങ്ങൾക്ക് നൽകുന്ന സുരക്ഷിതത്വത്തിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.