നാലുപേരുടെ വധശിക്ഷ ഹമദ് രാജാവ് ജീവപര്യന്തമാക്കി ഉത്തരവിട്ടു
text_fieldsമനാമ: ഭീകരപ്രവർത്തനത്തിെൻറ പേരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലുപേരുടെ ശിക്ഷ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ജീവപര്യന്തമാക്കി ഇളവ് ചെയ്തു. മുഹമ്മദ് അബ്ദുൽ ഹുസൈൻ അഹ്മദ് അൽ മിത് ഗാവി, ഫാദിൽ അൽ സയ്യദ് അബ്ബാസ് ഹസൻ റാദി, അൽ സയദ് അലവി ഹുസയിൻ അലവി, മുബാറക് ആദിൽ മുബാറക് മുഹന എന്നിവരുടെ വധശിക്ഷയാണ് രാജാവ് ഒഴിവാക്കി ഉത്തരവിട്ടത്. കഴിഞ്ഞ ഡിസംബർ 25 നാണ് സൈനിക കോടതി ആറുപേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപര്യന്തവും ഉൾപ്പെടെ 13 പേർക്ക് ശിക്ഷ വിധിച്ചിരുന്നത്.
ശിക്ഷക്ക് എതിരായി സൈനിക വിചാരണകോടതിയിൽ പ്രതികൾ അന്തിമ അപ്പീലുകൾ സമർപ്പിക്കുകയായിരുന്നു. ഇത് കഴിഞ്ഞ ദിവസം കോടതി തള്ളുകയും വധശിക്ഷക്ക് വിധിക്കപ്പെട്ട ആറുപേരിൽ നാലുപേർക്ക് വധശിക്ഷ ശരിവെക്കുകയുമായിരുന്നു. എന്നാൽ രാജാവിെൻറ അന്തിമ ഉത്തരവ് അനുസരിച്ചായിരിക്കും ശിക്ഷയിൽ തീരുമാനം ഉണ്ടാകുക എന്ന് കോടതി വ്യക്തമാക്കിയിരുന്നു. വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതിന് കുറ്റവാളികളുടെ ബന്ധുക്കൾ ഹമദ് രാജാവിന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.