ഹമദ് രാജാവിനെ രാജകുടുംബാംഗങ്ങളും നയതന്ത്രപ്രതിനിധികളും സന്ദർശിച്ചു
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെയും മുതിർന്ന ഗവൺമെൻറ് ഒാഫീസർമാരെയും വിവിധ രാജ്യങ്ങ
ളിലെ നയതന്ത്ര പ്രതിനിധികളെയും സ്വീകരിച്ചു. സന്ദർശകർ ഹമദ് രാജാവിന് വിശുദ്ധ റമദാൻ ആശംസകൾ നേരുകയും മികച്ച ആരോഗ്യവും സന്തോഷവും രാജ്യത്തിന് പുരോഗതിയും ക്ഷേമവും നേർന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
ബഹ്ൈറെൻറ വികസനത്തിനും നിർമ്മാണത്തിനും ബഹ്റൈൻ പൗരൻമാരുടെയും സംഭാവനകൾ എടുത്തുപറഞ്ഞ രാജാവ് റമദാൻ ആശംസകൾ രാജ്യത്തെ പൗരൻമാർക്കും താമസക്കാർക്കും അറബ് ^ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവർക്കും നേർന്നു. നോമ്പുകാലം ബഹ്റൈനികൾക്ക് മുഖ്യമായും മൂല്ല്യങ്ങളുടെ ആശയ സമ്പർക്കത്തിെൻറതും സാമൂഹിക െഎക്യദാർഡ്യങ്ങളുടെതുമാണ്. ബഹ്റൈൻ എല്ലായ്പ്പോഴും സുരക്ഷ, സ്ഥിരത, സഹാനുഭൂതി, സഹിഷ്ണുത എന്നിവയുള്ള രാജ്യമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനും മറ്റ് രാജ്യങ്ങളുമായുള്ള ഉൗഷ്മള ബന്ധത്തെയും ഹമദ് രാജാവ് പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.