Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.എസും ബഹ്​റൈനും...

യു.എസും ബഹ്​റൈനും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ട്​ ശക്തം-ഹമദ്​ രാജാവ്​

text_fields
bookmark_border
യു.എസും ബഹ്​റൈനും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ട്​ ശക്തം-ഹമദ്​ രാജാവ്​
cancel
camera_alt??.???? ????? ????? ??????????? ?????????? ????? ????????????????? ?????????? ??????? ?? ?????????? ????????????? ??????? ????????????? ????? ???????? ????????????????

മനാമ: യു.എസും ബഹ്​റൈനും തമ്മിലുള്ള സാമ്പത്തിക കൂട്ടുകെട്ട്​ ശക്തമാണെന്നും അതുവഴിയുള്ള നേട്ടങ്ങൾ വിവിധ രംഗങ്ങളിൽ നിലനിൽക്കുന്നെന്നും ഹമദ്​ രാജാവ്​ പറഞ്ഞു. യു.എസ്​ ചേംബർ ഒാഫ്​ കൊമേഴ്​സ്​ പ്രസിഡൻറും ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസറുമായ തോമസ്​ ജെ ഡോനൗഹുവിനെയും പ്രതിനിധികളെയും അൽസഫരിയ കൊട്ടാരത്തിൽ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ കമ്പനികൾ മേഖലയിലെ പ്രധാന ആസ്ഥാനങ്ങൾ ബഹ്​റൈനിൽ സ്ഥാപിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്​റൈനും അമേരിക്കയ​ും നിലനിൽക്കുന്ന ഉൗഷ്​മളമായ ബന്​ധം മാതൃകാപരമാണ്​.

ഇൗ സന്ദർശനം ഭാവിയിലെ ഇരുരാജ്യങ്ങളുടെയും ബന്​ധത്തിന്​ കൂടുതൽ കരുത്ത്​ പകര​െട്ടയെന്ന ആശംസയും രാജാവ്​ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സൗഹൃദത്തി​​െൻറ ഭാഗമായുള്ള സൗജന്യ തൊഴിൽ ഉടമ്പടി (എഫ്​.ടി.എ) തൊഴിൽ കൈമാറ്റത്തിനും യു.എസ്​ വ്യാപാര സമർഥരിൽ നിന്നുള്ള പിന്തുണ ബഹ്​റൈന്​ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ ആഗോള സാമ്പത്തിക വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsking hamadmalayalam news
News Summary - king hamad-bahrain-gulf news
Next Story