ഒ.ഐ.സി സെക്രട്ടറി ജനറലിനെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിയ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കണ്ട്രീസ് (ഒ. ഐ.സി) സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഉഥൈമീനെ രാജാവ് ഹമദ് ബിന്‍ ഈസ ആ ല്‍ ഖലീഫ സ്വീകരിച്ചു.
ഇസ്ലാമിക സമൂഹത്തിെൻറ വിഷയങ്ങളില്‍ സജീവമായി ഇടപെടുന് നതിനും അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സൗഹൃദം ശക്തമാക്കാനും സെക്രട്ടറി ജനറല്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹമദ് രാജാവ് നന്ദി പ്രകാശിപ്പിച്ചു. ഇസ്ലാമിെൻറ യാഥാര്‍ഥ്യം മനസ്സിലാക്കാനും ഉന്നതമായ അതിെൻറ അധ്യാപനങ്ങള്‍ പകർന്നുനൽകാനും സന്തുലിത രീതി ആവിഷ്കരിക്കാനും സഹവര്‍ത്തിത്വത്തിെൻറ പാഠങ്ങള്‍ പ്രചരിപ്പിക്കാനും കൂടുതല്‍ പരിഗണന നകണമെന്ന് ഹമദ് രാജാവ് അഭിപ്രായപ്പെട്ടു.
സാഫിരിയ്യ പാലസില്‍ നടന്ന ചർച്ചയില്‍ ഒ.ഐ.സി കഴിഞ്ഞ കാലത്തുണ്ടാക്കിയ നേട്ടങ്ങളും വിവിധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഉഥൈമീന്‍ വിശദീകരിച്ചു. രൂപവത്കരണത്തിെൻറ 50 വര്‍ഷം പിന്നിടുന്ന വേളയില്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, സാംസ്കാരിക, വൈജ്ഞാനിക, മത മേഖലകളില്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്.
സഹിഷ്ണുത, മതസൗഹാര്‍ദം എന്നീ മേഖലകളില്‍ ബഹ്റൈെൻറ വ്യതിരിക്തവും ഉദാത്തവും മാതൃകാപരവുമായ നിലപാടുകളെ അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു. തനിക്ക് നല്കിയ ഊഷ്മള സ്വീകരണത്തിനും തുറന്ന മനസ്സോടെയുള്ള ആശയ സംവേദനത്തിനും അദ്ദേഹം ഹമദ് രാജാവിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.