കിങ് ഹമദ് കോസ്വേ പദ്ധതി; പഠനങ്ങൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി
text_fieldsമനാമ: ജി.സി.സി റെയിൽവേയടക്കമുള്ള നിർദിഷ്ട കിങ് ഹമദ് കോസ്വേ പദ്ധതി സംബന്ധിച്ച പഠനങ്ങൾ കിങ് ഫഹദ് കോസ്വേ അതോറിറ്റി, സൗദി ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടക്കുകയാണെന്ന് ടെലികോം, ഗതാഗതമന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി പറഞ്ഞു.
പദ്ധതിസംബന്ധിച്ച പഠനത്തിന്റെ ഘട്ടം പൂർത്തിയായിട്ടുണ്ട്. ഇത് പഠിച്ചശേഷം നടപ്പാക്കൽ ഘട്ടത്തിൽ ട്രെയിൻ, റെയിൽവേ മേഖലകളിൽ അനുഭവപരിചയമുള്ള കമ്പനികളിൽനിന്ന് മികച്ച ബിഡുകൾ നേടുന്നതിനായി സ്വകാര്യമേഖലയുമായി സഹകരിച്ച് പ്രവർത്തിക്കും.
പ്രോജക്ട് പ്രീ-ക്വാളിഫിക്കേഷനുള്ള ടെൻഡർ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ആവശ്യമായ അനുമതികൾ ഇരുരാജ്യങ്ങളിൽനിന്നും നേടുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. ലാൻഡ് റൂട്ട് റിസർവേഷൻ പൂർത്തിയായിട്ടുണ്ട്.
ബഹ്റൈൻ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 20 സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 29 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൺസോർട്യങ്ങൾക്കുള്ള പ്രീ-ക്വാളിഫിക്കേഷൻ ഘട്ടം മാർച്ചിൽ പൂർത്തിയായിരുന്നു.
ഫിനാൻസിങ്, കൺസ്ട്രക്ഷൻ, ഓപറേഷൻ ട്രെയിനുകൾ മുതലായവയിൽ വൈദഗ്ധ്യമുള്ള കമ്പനികളുടെ ഏഴ് അസോസിയേഷനുകൾ യോഗ്യത നേടിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്ന കൺസോർട്യത്തെ നിയമിക്കുന്നതിനുള്ള പ്രധാന ടെൻഡർ അന്തിമ അനുമതി ലഭിച്ച യോഗ്യതയുള്ള കമ്പനികൾക്ക് മാത്രമേ നൽകൂ. ഇറാഖ്, ചൈന അടക്കം രാജ്യങ്ങളുമായി പുതിയ പാതകൾ തുറക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും മന്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.