ഹമദ് രാജാവ് സാഖിർ പാലസ് മോസ്ക്കിൽ ജുമുഅ നിർവഹിച്ചു
text_fieldsമനാമ: റമദാനിലെ ആദ്യ വെള്ളിയാഴ്ച രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ സാഖിർ പാലസ് മോസ്ക്കിൽ ജുമുഅ നമസ്കാരം നിർവഹിച്ചു. രാജകുടുംബാംഗങ്ങളും നമസ്കാരത്തിൽ പെങ്കടുത്തു.
സുന്നി ഒൗഖാഫ് കൗൺസിൽ അധ്യക്ഷൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് അൽ ഹജേരി ജുമുഅ സന്ദേശം നൽകി. റമദാെൻറ പുണ്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം രാജ്യത്തെ നയിക്കുന്നതിൽ രാജാവിന് എല്ലാവിധ വിജയങ്ങളുമുണ്ടാകാൻ ദൈവം ഇടയാക്കെട്ടയെന്ന് പ്രാർഥിക്കുകയും ചെയ്തു.
രാജാവിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്ന അദ്ദേഹം രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ അഭിവൃദ്ധിയുണ്ടാകെട്ടയെന്ന് ആശംസിക്കുകയും ചെയ്തു. റമദാനിൽ ജുമുഅ നമസ്കാരം പുനരാരംഭിക്കാൻ അനുമതി നൽകിയതിന് രാജാവിനോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.