പുതിയ അംബാസഡർമാരിൽനിന്ന് ഹമദ് രാജാവ് നിയമനരേഖകൾ സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട അംബാസഡർമാരിൽനിന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമനരേഖകൾ സ്വീകരിച്ചു.
ജപ്പാൻ അംബാസഡർ ഔകായി ആസാകോ, സൈപ്രസ് അംബാസഡർ ഡോ. അൻഡ്രിയാസ് എലിയാദിസ്, യു.എ.ഇ അംബാസഡർ ഫഹദ് മുഹമ്മദ് സാലിം ബിൻ കർദോസ് അൽ ആമിരി എന്നിവരിൽനിന്നാണ് നിയമനരേഖകൾ സ്വീകരിച്ചത്. അംബാസഡർമാരെ ബഹ്റൈനിലേക്ക് ഔദ്യോഗികമായി ഹമദ് രാജാവ് സ്വാഗതം ചെയ്തു. തങ്ങൾ പ്രതിനിധാനംചെയ്യുന്ന രാജ്യങ്ങളിലെ ഭരണാധികാരികളുടെ അഭിവാദ്യങ്ങൾ അംബാസഡർമാർ ഹമദ് രാജാവിന് കൈമാറി. വിവിധ രാജ്യങ്ങളുമായി ബഹ്റൈന്റെ ബന്ധം കൂടുതൽ ശക്തമാക്കാൻ അംബാസഡർമാരുടെ പ്രവർത്തനങ്ങൾകൊണ്ട് സാധ്യമാകുമെന്ന പ്രതീക്ഷ ഹമദ് രാജാവ് പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.