ജപ്പാൻ അംബാസഡറെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന ജപ്പാൻ അംബാസഡർ മയാമോത്തോ മാസായോകിയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസിൽ സ്വീകരിച്ചു.
ബഹ്റൈനും ജപ്പാനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും അവ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയും ഹമദ് രാജാവ് പങ്കുവെച്ചു.
ബഹ്റൈനുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിന് അംബാസഡർ ചെയ്ത സേവനങ്ങളെ ഹമദ് രാജാവ് ശ്ലാഘിച്ചു. ഭാവി ജീവിതം ഭാസുരവും സമാധാനം നിറഞ്ഞതുമായിരിക്കട്ടെയെന്ന് രാജാവ് ആശംസിക്കുകയും ചെയ്തു.
അംബാസഡറെ സ്വീകരിച്ച് ദക്ഷിണ മേഖല ഗവർണറും
മനാമ: ജപ്പാൻ അംബാസഡർ മിയാമോത്തോ മാസായോകിയെ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ സ്വീകരിച്ചു. ബഹ്റൈനും ജപ്പാനും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ അംബാസഡർ നടത്തിയ ശ്രമങ്ങളെ ഗവർണർ പ്രത്യേകം ശ്ലാഘിച്ചു. ഭാവി ജീവിതം സന്തോഷകരവും സമാധാനം നിറഞ്ഞതുമായിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബഹ്റൈനിൽ സേവനമനുഷ്ഠിക്കാൻ സാധിച്ചതിലുള്ള സന്തോഷം അംബാസഡർ ഗവർണറുമായി പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.