ഖത്തർ പ്രധാനമന്ത്രിയെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.
ബഹ്റൈനിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആശംസകൾ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ, ഹമദ് രാജാവിനെ അറിയിച്ചു.
ഖത്തർ ജനതക്ക് കൂടുതൽ അഭിവൃദ്ധിയും വികസനവും ഉണ്ടാകട്ടെ എന്ന തന്റെ ആശംസ അമീറിനെ അറിയിക്കാൻ ഹമദ് രാജാവ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയോട് അഭ്യർഥിച്ചു.
ബഹ്റൈൻ-ഖത്തർ ബന്ധങ്ങളെക്കുറിച്ചും അത് എല്ലാ മേഖലകളിലും വികസിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.