അറബ് ഉച്ചകോടിക്കുശേഷം ഹമദ് രാജാവ് തിരിച്ചെത്തി
text_fieldsമനാമ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന 32ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുത്തശേഷം ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവ് ബഹ്റൈനിൽ തിരിച്ചെത്തി. ഉച്ചകോടിയിൽ ഹമദ് രാജാവ് നടത്തിയ പ്രസംഗം വ്യാപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അടിയന്തര ആവശ്യകതയാണെന്ന് ചൂണ്ടിക്കാട്ടിയ രാജാവ്, നൈൽ നദീജലത്തിന്റെ കാര്യത്തിൽ സുഡാന്റെയും ഈജിപ്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഫലസ്തീനിലെ ജനങ്ങളുടെ അവകാശങ്ങളെപ്പറ്റിയും രാജാവ് ഊന്നിപ്പറഞ്ഞിരുന്നു. രാജാവിന്റെ പ്രസംഗം അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.