ഹമദ് രാജാവ് സൗദി അറേബ്യൻ സന്ദർശനം തുടങ്ങി
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സൗദി അറേബ്യ സന്ദർശനത്തിന് പുറപ്പെട്ടു. ജിദ്ദയിലെത്തിയ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദുമായി കൂടിക്കാഴ്ച നടത്തും. സൗദിയും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമാക്കാൻ സന്ദർശനം ഉപകരിക്കുമെന്ന് ഹമദ് രാജാവ് വ്യക്തമാക്കി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളിലുള്ള നിലപാടുകൾ ചർച്ചയിൽ ഉയരും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഹമദ് രാജാവിന് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.