ഹമദ് രാജാവ് ബിഷപ് ആൽഡോ ബെരാർഡിയെ സ്വീകരിച്ചു
text_fieldsമനാമ: സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ബഹ്റൈൻ പാരമ്പര്യത്തിൽ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു. നോർത്തേൺ അറേബ്യ അപോസ്തലിക് വികാർ ബിഷപ് ആൽഡോ ബെരാർഡിയെ സ്വീകരിച്ച് സംസാരിക്കവേയാണ് രാജാവ് ഇക്കാര്യം അറിയിച്ചത്. സമാധാനത്തിലും സഹവർത്തിത്വത്തിലും ഊന്നിയുള്ള ബിഷപ്പിന്റെ പ്രവർത്തനങ്ങളെ പരാമർശിച്ച രാജാവ്, കർത്തവ്യങ്ങളിൽ അദ്ദേഹം വിജയിക്കട്ടെ എന്നും ആശംസിച്ചു. അന്തരിച്ച ബിഷപ് കാമിലോ ബാലിനെയും രാജാവ് അനുസ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനം അനുസ്മരിച്ച ഹമദ് രാജാവ്, താൻ വത്തിക്കാൻ സന്ദർശിച്ചതും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും ഊന്നിപ്പറഞ്ഞു. സഹവർത്തിത്വവും മതാന്തര സംവാദവും ശക്തിപ്പെടുത്താനും ഏകീകരിക്കാനും ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ശക്തമായി തുടരും. ലോകസമാധാനത്തെ പിന്തുണക്കുന്ന ഹമദ് രാജാവിന്റെ നിലപാടുകളെയും വിവേചനമില്ലാതെ വിവിധ മതവിഭാഗങ്ങൾക്ക് രാജ്യത്ത് പിന്തുണ നൽകുന്നതിനെയും ബിഷപ് ബെരാർഡി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.