റോഡിന് നാമകരണം നടത്താൻ ഹമദ് രാജാവിന്റെ ഉത്തരവ്
text_fieldsമനാമ: മുഹറഖ് ക്ലബിന് സമീപമുള്ള റോഡിന്റെ പേര് ശൈഖ് ഹമദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫയുടെ പേര് നൽകാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം മരണപ്പെട്ട അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഹമദ് രാജാവ് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ മജ്ലിസിലെത്തി പരേതനു വേണ്ടി അനുശോചന സന്ദേശം കൈമാറി.
അദ്ദേഹം ചെയ്ത സേവനങ്ങളെ അനുസ്മരിക്കുകയും പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും മുഹറഖിലെ ഒരു റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.