ഹമദ് രാജാവ് റഷ്യൻ ഫെഡറൽ അസംബ്ലി ആസ്ഥാനം സന്ദർശിച്ചു
text_fieldsമനാമ: റഷ്യൻ സന്ദർശനത്തിനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഫെഡറൽ അസംബ്ലി ആസ്ഥാനം സന്ദർശിച്ചു. അസംബ്ലി ചെയർപേഴ്സൺ വലന്റിനാ മറ്റ്ഫീൻകോയുടെ നേതൃത്വത്തിലുള്ള സംഘം ഹമദ് രാജാവിനെ സ്വീകരിച്ചു. റഷ്യ സന്ദർശിക്കാനും പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്താനും ബഹ്റൈനും റഷ്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്താനും സാധിച്ചതിൽ തനിക്കേറെ സന്തോഷം നൽകിയതായി അദ്ദേഹം സന്ദർശക പുസ്തകത്തിൽ കുറിച്ചു. ഫെഡറൽ അസംബ്ലി ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.
റഷ്യയുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ സേവനങ്ങൾ നൽകാൻ വരും കാലങ്ങളിൽ ചെയ്യാൻ സാധ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. റഷ്യൻ ഭരണകൂടത്തിന് പിന്തുണ നൽകുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ അസംബ്ലിയുടെ പങ്കിനെയും അദ്ദേഹം എടുത്തു പറഞ്ഞു. ബഹ്റൈനിലെ പാർലമെന്റ് സംവിധാനത്തിന്റെ വളർച്ചയും നേട്ടവും അദ്ദേഹം എടുത്തു പറയുകയും ചെയ്തു. രാജ്യത്തിന്റെ വളർച്ചയിലും വികാസത്തിലും പാർലമെന്റ് വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമദ് രാജാവ് ഫെഡറൽ അസംബ്ലി ആസ്ഥാനം സന്ദർശിച്ചതിലുള്ള നന്ദിയും കടപ്പാടും വലന്റിനാ മറ്റ്ഫീൻകോ അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.