സൽമാൻ രാജാവിെൻറ സന്ദർശനം: സൗദി– ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാകും
text_fieldsമനാമ: മന്ത്രിസഭ യോഗം രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ അധ്യക്ഷതയില്‍ സഖീര്‍ പാലസി ല്‍ ചേര്‍ന്നു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ സാ ന്നിധ്യത്തിലായിരുന്നു കാബിനറ്റ്. സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീ സ് ആല് സുഊദിെൻറ ബഹ്റൈന്‍ സന്ദര്‍ശനം ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് ഹമദ് രാജാവ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന് ഇത് കാരണമാകും. സൗദി ബന്ധത്തിന് ഏറെ വിലമതിക്കുന്ന രാജ്യമാണ് ബഹ്റൈന്‍. വിവിധ വിഷയങ്ങളില്‍ ബഹ്റൈന്‍ ശക്തമായ പിന്തുണയും സഹായവുമാണ് സല്മാന് രാജാവില്‍ നിന്നുണ്ടായിട്ടുള്ളത്. മേഖലയിലെ പ്രശ്നങ്ങളില്‍ ശക്തവും നീതിയുക്തവുമായ നിലപാടുകളാണ് സൗദി സ്വീകരിച്ചുവരുന്നത്. സൽമാൻ രാജാവിെൻറ സന്ദര്‍ശനവേളയിൽ നടത്തിയ ചര്‍ച്ചകളും കൂടിക്കാഴ്ചകളും പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും ഹമദ് രാജാവ് പറഞ്ഞു. മേഖലയിലെ വിവിധ പ്രശ്നങ്ങളും അതില്‍ സ്വീകരിക്കുന്ന നിലപാടുകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിരുന്നു.
സാമ്പത്തിക, ഊര്‍ജ, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണക്കരാറുകളും അതിെൻറ ഫലങ്ങളും ചര്‍ച്ച ചെയ്തതായും സഭയില്‍ അറിയിച്ചു. ബഹ്റൈനും സൗദിയും തമ്മിലുള്ള ജല മേഖലയിലെ സഹകരണത്തിെൻറ പുരോഗതിയെക്കുറിച്ച് അദ്ദേഹം വിശദീകരണമാരാഞ്ഞു. സൗദിയും ബഹ്റൈനും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലമായ കിങ് ഹമദ് കോസ്വെ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. കൂടാതെ ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയും ബന്ധം ശക്തിപ്പെടുത്തുന്നതിന് ഗുണകരമാകുമെന്ന് അദ്ദേഹം വിലയിരുത്തി. നിലവില്‍ കിങ് ഫഹദ് കോസ്വെ വഴിയുള്ള യാത്ര സുഗമമാക്കുന്നതിന് നിര്‍ദേശം നല്കി. ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും രാജ്യതാല്പര്യങ്ങള് നിലനിർത്തുന്നതിലും സര്‍ക്കാറിെൻറ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.
പാര്ലമെൻറിെൻറയും ശൂറാ കൗൺസിലിെൻറയും പിന്തുണ രാജ്യ പുരോഗതിക്ക് ശക്തി പകരും. യുവാക്കളുടെ കര്‍മശേഷി ശരിയായവിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ച് രാജാവ് ആരാഞ്ഞു. വിവിധ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നതിന് യുവാക്കളുടെ ക്രയശേഷി ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താനുള്ള സർക്കാർ ശ്രമങ്ങളും തൊഴിൽ പദ്ധതികളും മാതൃകാപരമാണ്. പുതുതായി കണ്ടെത്തിയ എണ്ണശേഖരം കുഴിച്ചെടുക്കുന്നതിനും സംസ്കരിക്കുന്നതിനും വിവിധ കമ്പനികളെ ചുമതലപ്പെടുത്തിയത് സംബന്ധിച്ച വിവരങ്ങളും ഹമദ് രാജാവ് തേടി. അന്താരാഷ്ട്ര കമ്പനികളുമായി ഇക്കാര്യത്തിലുണ്ടാക്കിയ കരാറുകളെക്കുറിച്ച് എണ്ണ-പ്രകൃതി വാതക കാര്യ മന്ത്രി വിശദീകരിച്ചു. ഫോര്‍മുല വണ്‍ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് രാജാവ് പറഞ്ഞു.
റമദാന് തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തില്‍ നന്മയുടെയും പുണ്യത്തിെൻറയും വഴിയില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സര്‍ക്കാറിന് നല്കുന്ന പിന്തുണക്കും സഹായത്തിനും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ ഹമദ് രാജാവിന് പ്രത്യേകം നന്ദി രേഖപ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ സൗകര്യവും രാജ്യപുരോഗതിയും ലക്ഷ്യമിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.