കോവിഡ് ക്ലിനിക്കല്‍ ട്രയലിന് കിരീടാവകാശിയും
text_fieldsകിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ മൂന്നാം ഡോസ് കോവിഡ് പരീക്ഷണ വാക്സിൻ സ്വീകരിച്ചപ്പോൾ
മനാമ: കോവിഡ് 19 ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയും രംഗത്ത്. സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവര്‍ പരീക്ഷണ വാക്സിന് എടുക്കാന്‍ മുന്നോട്ടുവന്നത് ശുഭോദര്‍ക്കമാണെന്ന് മൂന്നാമത്തെ ഡോസ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായാണ് പ്രതിരോധ വാക്സിന് സ്വീകരിക്കാന്‍ താനും തയാറായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Latest Video:
:![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.