കെ.ജി. ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിച്ചു
text_fieldsപ്രവാസി ഭാരതീയ പുരസ്കാര ജേതാവ് കെ.ജി. ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിച്ചപ്പോൾ
മനാമ: പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ഗൾഫ് മേഖലയിലെ വ്യവസായ പ്രമുഖനുമായ കെ.ജി. ബാബുരാജനെ ബഹ്റൈൻ കേരളീയ സമാജം ആദരിച്ചു.സമാജം ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, രമേശ് ചെന്നിത്തല, ജി. സുധാകരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ അനുമോദന പ്രസംഗം നിർവഹിച്ചു.
ബഹ്റൈൻ കേരളീയ സമാജം പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.തുടർന്ന്, തെന്നിന്ത്യയിലെ പ്രമുഖ സിനിമ താരം സ്വാസികയുടെ നൃത്ത പ്രകടനം, സി കേരളയിലെ സരിഗമപ സംഗീത റിയാലിറ്റി ഷോ ഫെയിം ശ്രീജേഷ്, മഴവിൽ മനോരമയിലൂടെ ശ്രദ്ധേയനായ സാക്സോഫോണിസ്റ്റ് കിഷോർ, കീബോർഡ് ആർട്ടിസ്റ്റ് രാമചന്ദ്രൻ എന്നിവർക്കൊപ്പം ബഹ്റൈനിലെ മുന്നൂറിൽപ്പരം കലാകാരൻമാർ അവതരിപ്പിച്ച ‘ധും ധലാക്ക സീസൺ 4’ എന്നിവയും അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.